ന്യൂഡല്‍ഹി; ഒന്‍പതാമത് ഐ.പി.എല്‍ രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ ഹൈദരാബാദിന് വിജയലക്ഷ്യം 163 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് 162 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ജയിക്കുന്ന ടീമിന് ഫൈനലുറപ്പിക്കാമെന്നതിനാല്‍ ജീവന്മരണ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

സ്‌കോര്‍ ബോര്‍ഡില്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ക്യാപ്റ്റന്‍ റെയ്‌നയുടെയും, ഓപ്പണര്‍ ദിവേദിയുടെയും വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിട്ട ഗുജറാത്തിനെ പിന്നീടെത്തിയ മക്കല്ലവും, അര്‍ദ്ധ സെഞ്ച്വറി നേടിയ ഫിഞ്ചുമാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. മക്കല്ലം 29 പന്തില്‍ 32 റണ്‍സും, ഫിഞ്ച് 32 പന്തില്‍ 50 റണ്‍സും നേടി. 2 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും, ബെന്‍ കട്ടിങുംമാണ് ഗുജറാത്തിനെ 162 ല്‍ ഒതുക്കിയത്. വേഗത കുറഞ്ഞ ഫിറോഷാകോട്‌ല പിച്ചില്‍ 163 പിന്തുടരുക എന്നത് ദുഷ്‌കരമാണ്. ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബാഗ്ലൂരിനെ എതിരിടും. ഇതേ പിച്ചില്‍ ബുധനാഴ്ച ഗുജറാത്തിനെ തോല്‍പ്പിച്ച ഹൈദരാബാദിനു മികച്ച ബാറ്റിങ് പ്രകടനം തുടരാന്‍ സാധിച്ചാല്‍ ഫൈനലിലെത്താം.

ഫോട്ടോ; ബി.സി.സി.ഐ