രാജ്‌കോട്ട്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ലയണ്‍സ് ബാറ്റ് ചെയ്യുന്നു. ഇരുടീമുകളും ഓരോ മാറ്റവുമായാണ് കളത്തിലിറങ്ങിയത്. ജെയിംസ് ഫോക്ക്‌നര്‍ക്ക് പകരം ഡെയ്ല്‍ സ്റ്റെയ്‌നെ ഗുജറാത്ത് ലയണ്‍സ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആശിഷ് റെഡ്ഡിക്ക് പകരം ആദിത്യ താരെ ഹൈദരാബാദിന്റെ അവസാന ഇലവനില്‍ ഇടം പിടിച്ചു. ടൂര്‍ണമെന്റില്‍ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. ആറു പോയിന്റുള്ള ഗുജറാത്ത് ലയണ്‍സിന് ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താം. ടോസ് നേടിയ സണ്‍റൈസേഴ്‌സ ഹൈദരാബാദ് ഗുജറാത്ത് ലയണ്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.