1. സുനില്‍ നരെയ്ന്‍
5/19 കിങ്‌സ് ഇലവ്ന്‍ പഞ്ചാബിനെതിരെ 2012 ഐപിഎല്‍

sunil Nariene

2012 ല്‍ നടന്ന ഐപിഎല്ലില്‍ നരെയ്‌ന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ബാറ്റ്‌സ്മാന്‍മാര്‍ മുട്ടുമടക്കുന്ന കാഴ്ച്ചയായിരുന്നു കണ്ടിരുന്നത്. പല ബാറ്റ്‌സ്മാന്‍മാരും നരെയ്‌ന്റെ പന്ത് റീഡ് ചെയ്യുന്നതില്‍ പരാജയപ്പെട്ടു. കൊല്‍ക്കത്തയെ അവരുടെ ആദ്യ ഐപിഎല്‍ ട്രോഫിയിലേക്ക് നയിച്ചത് നരെയ്‌ന്റെ ബൗളിങ്ങായിരുന്നു. 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ 2012 ഏപ്രില്‍ 15ന് നടന്ന മത്സരത്തില്‍ നരെയ്ന്‍ ഐപിഎല്ലിലെ തന്റെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീം പരാജയപ്പെട്ടു. 

വെറും 19 റണ്‍സ് മാത്രം വിട്ട് കൊടുത്ത് അഞ്ച് വിക്കറ്റുകള്‍ നേടി പഞ്ചാബിനെ 134 റണ്‍സിലൊതുക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ അപ്രതീക്ഷിതമായി രണ്ട് റണ്‍സിന് കൊല്‍ക്കത്ത മത്സരത്തില്‍ പരാജയപ്പെട്ടു.

2. മുനാഫ് പട്ടേല്‍
5/21 കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 2011 ഐപിഎല്‍

munaf patel

ഐപിഎല്‍ സീസണ്‍ നാലാം സീസണ്‍ വര്‍ഷം 2011 മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരം. ഐപിഎല്ലിലെ 54ാം മത്സരം അറിയപ്പെടുക ഇന്ത്യയുടെ മുനാഫ് പട്ടേലിന്റെ ബൗളിങ്ങിന്റെ പേരിലായിരിക്കും. 

ഒരു ഘട്ടത്തില്‍ 15 ഓവറില്‍ 128 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ 16 ഓവറില്‍ മുംബൈയുടെ മുനാഫ് ബൗള്‍ ചെയ്യാനെത്തിയതോടെ കളിമാറി. നന്നായി കളിച്ചു വന്ന ഷോണ്‍ മാര്‍ഷിനേയും ഡേവിഡ് ഹസിയേയും ഒരോവറില്‍ പറഞ്ഞയച്ച് മുനാഫ് പഞ്ചാബ് റണ്‍ഒഴുക്ക് തടഞ്ഞു.

മുനാഫ് തന്റെ 4 ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി അഞ്ച് പഞ്ചാബ് വിക്കറ്റുകള്‍ നേടി. നിശ്ചിത 20 ഓവറില്‍ 163 റണ്‍സിന് പഞ്ചാബിന്റെ സ്‌കോര്‍ അവസാനിപ്പിക്കാന്‍ മുനാഫിന്റെ ബൗളിങ്ങിലൂടെ മുംബൈക്കായി. 

പക്ഷേ മുംബൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. 12.5 ഓവറില്‍ വെറും 87 റണ്‍സിന് മുംബൈ ഓള്‍ഔട്ടായി. 

3. അനില്‍ കുംബ്ലെ
16/4  ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 2009 ഐപിഎല്‍ ഫൈനല്‍

Anil Kumble

ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഓസ്‌ട്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് നയിക്കുന്ന ഡെക്കാന്‍ ചാര്‍ജേഴ്‌സും തമ്മില്‍ 2009ല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹനസ്ബര്‍ഗില്‍ നടന്ന ഐപിഎല്‍ ഫൈനല്‍.

ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ കുംബ്ലെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തന്റെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്ന പ്രകടനമായിരുന്നു കുംബ്ലെയുടേത്. അപകടക്കാരികളായ ആദം ഗില്‍ക്രിസ്റ്റിനേയും ആന്‍ഡ്രൂ സൈമണ്‍സിനേയും വേണുഗോപാല്‍ റാവുവിനെയും, രോഹിത് ശര്‍മയേയും പുറത്താക്കി കുംബ്ലെ ഡെക്കാനെ സമ്മര്‍ദത്തിലാക്കി. 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഡെക്കാനെ 143 റണ്‍സിനൊതുക്കാനും കുംബ്ലെ നയിക്കുന്ന ബാംഗ്ലൂരിന് കഴിഞ്ഞു.

എന്നാല്‍ ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഡെക്കാന്‍ ബൗളര്‍മാരുടെ സമ്മര്‍ദത്തിന് കീഴടങ്ങിയപ്പോള്‍ ആറ് റണ്‍സിന് ഐപിഎല്‍ കിരീടം ബാംഗ്ലൂരിന് നഷ്ടമായി.

4. ഹര്‍ഭജന്‍ സിങ്
4/17 ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ 2009 ഐപിഎല്‍

Harbhajan Singh

2009 ഐപിഎല്‍ സീസണ്‍ മുംബൈയ്ക്ക് അത്ര മികച്ചതായിരുന്നില്ല. ആദ്യപാദ മത്സരങ്ങളില്‍ അത്ര നല്ല പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതിരുന്ന മുംബൈ പക്ഷേ രണ്ടാം പാതത്തില്‍ തിരിച്ചുവന്നു പക്ഷേ പ്ലേഓഫില്‍ കടക്കാന്‍ മുംബൈക്കായില്ല. 

എന്നാല്‍ ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ മുംബൈ താരങ്ങളില്‍ നിന്നും ഉണ്ടായി. ഐപിഎല്‍ നാലാം സീസണിലെ 55-ാം മത്സരം ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ 165 റണ്‍സ് നേടി. 

രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് ഏതു സ്‌കോറും അടിച്ചെടുക്കാനുള്ള ബാറ്റിങ് നിരയുണ്ടായിരുന്നു. വിരേന്ദ്ര സെവാഗ്, ഗൗതം ഗംഭിര്‍, തിലകരത്‌നെ ദില്‍ഷന്‍, ഡേവിഡ് വാര്‍ണര്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരടങ്ങുന്ന ഏതു ടീമിനേയും കൊതിപ്പിക്കുന്ന ബാറ്റിങ് നിര.

എങ്കിലും ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ് സ്പിന്നർമാരില്‍ ഒരാളായ ഹര്‍ഭജന്‍ സിങ് മത്സരം വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അപകടക്കാരികളായ സെവാഗിനേയും, ദില്‍ഷനേയും ഭാട്ടിയേയും ഡിവില്ലിയേഴ്‌സിനേയും പുറത്താക്കിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

5. ആഡം സാംപ
6/19 സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 2016 ഐപിഎല്‍

Adam sampa

ഐപിഎല്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമായിരുന്നു റൈസിങ് പുണെ ജയന്റ്സ് താരം ആഡം സാംപയുടേത്. വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് ഹൈദരാബാദ് വിക്കറ്റുകളാണ് സാംപ നേടിയത്. 

സാംപയുടെ ആറ് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തില്‍ ഹൈദരാബാദിനെ 137 റണ്‍സിനൊതുക്കാന്‍ പുണെയ്ക്കായി. എന്നാല്‍ റണ്‍ പിന്തുടരുന്നതില്‍ പുണെ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടു. 20 ഓവരില്‍ 133 റണ്‍സ് നേടാനെ പുണെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിച്ചുള്ളു നാല് റണ്‍സിന് ഹൈദരാബാദ് മത്സരത്തില്‍ ജയിച്ചു. 

6. മിച്ചല്‍ മക്ലനഗന്‍
4/21 ഗുജറാത്ത് ലയണ്‍സിനെതിരെ 2016 ഐപിഎല്‍

Mitchel Mcclanagen

ഇക്കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഒട്ടേറെ മികച്ച പ്രകടങ്ങളിലൂടെ ന്യൂസീലന്‍ഡിനെ സെമിവരെ എത്തിക്കുന്നതില്‍ മക്ലനഗന്റെ പങ്ക് ചെറുതല്ലായിരുന്നു. ഐപിഎല്ലിലെ ഈ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന ബൗളര്‍ ലസിത് മലിംഗയുടെ അഭാവത്തില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ മക്ലനഗനായി.

ഐപിഎല്ലിലെ ഗുജറാത്തുമായുള്ള മത്സരത്തില്‍ മക്ലനഗന്‍ മികച്ച ബൗളിങ്ങുമായി ടീമിനെ വിജയത്തിന്റെ അരികില്‍ വരെ എത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ 143 റണ്‍സ് മാത്രമാണ് നേടാനായത്.

മികച്ച ബാറ്റിങ് നിരയുള്ള ഗുജറാത്ത് ഈ സ്‌കോര്‍ നിഷ്പ്രയാസം മറികടക്കുമെന്നാണ് എല്ലാവരും കരുതിയത് എന്നാല്‍ മക്ലനഗന്‍ തന്റെ മികച്ച ബൗളിങ്ങിലൂടെ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. 4 ഓവറില്‍ 21 റണ്‍സ് മാത്രം വിട്ട് കൊടുത്ത് നാല് വിക്കറ്റുകളാണ് മക്ലനഗന്‍ സ്വന്തമാക്കിയത്.

എന്നാല്‍ മികച്ച രീതിയില്‍ ആദ്യാവസാനം ബാറ്റ് ചെയ്ത ഗുജറാത്ത് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച് ഗുജറാത്തിന് മൂന്ന് വിക്കറ്റ് ജയം സമ്മാനിച്ചു.