ക്രീസിലും പുറത്തും ഗെയ്ലും കോലിയുമൊക്കെ കളിക്കാത്ത കളിയില്ല. എന്തു കളിച്ചാലും സംഗതി തകര്‍ക്കുമെന്നതില്‍ രണ്ടില്ല പക്ഷം. ഗുജറാത്ത് ലയണ്‍സിനെതിരായ ഐ.പി.എല്‍ പ്ളേഓഫില്‍ ഇരുവര്‍ക്കും വലിയ പങ്കുണ്ടായിരുന്നില്ലെങ്കിലും ഫൈനല്‍ പ്രവേശം തകര്ത്താഘോഷിച്ചിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്സിന്റെ ഈ വെടിക്കെട്ട് ആശാന്മാര്. പാതിരാപ്പാര്ട്ടിയിലെ ഇവരുടെ ബാംഗ്ര നൃത്തച്ചുവട് വന്‍ ഹിറ്റായിട്ടുണ്ട് നെറ്റില്‍. ടീമംഗം മന്ദീപ് സിങ്ങിന്റെ ബാംഗ്ര ചുവടുകള്‍ക്ക് ഗെയ്ല് നൃത്തചുവടുകള്‍ വെയ്ക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈയറലാകുന്നത്.
മന്ദീപ് സിങ് കാണിക്കുന്ന ബാംഗ്ര ചുവടുകള്‍ അതേപടി അനുകരിക്കുക്കയാണ് ഗെയ്ല്. ഇവരുടെ നൃത്തം കണ്ട് ആവേശഭരിതനായ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇവരോടൊപ്പം ചേരുന്നു. വീഡിയോ കാണാം.