ന്യൂഡല്‍ഹി: ഡല്‍ഹി ഫിറോസ്ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ഗുജറാത്ത് ലയണ്‍സിനെ തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഫൈനലിലെത്തിയത് ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനൊത്ത കളി പുറത്തെടുത്തത് കൊണ്ടാണെന്ന് നമുക്കറിയാം. എന്നാല്‍ ആ മത്സരത്തില്‍ തന്നെ മറ്റൊരു മനോഹരമായ നിമിഷമുണ്ടായിരുന്നു. ഗുജറാത്ത് ലയണ്‍സിന്റെ ബാറ്റിങ് സമയത്ത് ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ്  ഒരു ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെ പുറത്തെടുത്ത വിസ്മയ പ്രകടനത്തിലാണ് ഗാലറി നിശബ്ദമായിപ്പോയത്. 

ബരീന്ദര്‍ സിങ്‌ എറിഞ്ഞ പന്ത് ഗുജറാത്ത് ബാറ്റ്‌സ്മാന്‍ ആരോണ്‍ ഫിഞ്ച് ലെഗ് സൈഡിലേക്ക് ഉയര്‍ത്തി വിട്ടു. സിക്‌സിലേക്ക് പറക്കുകയായിരുന്ന പന്ത് ബൗണ്ടറി ലൈനിനരികില്‍ വെച്ച്‌ ബെന്‍ കട്ടിങ് വായുവില്‍ പറന്ന് പിടിക്കുകയായിരുന്നു. തുടര്‍ന്ന് താഴെ പതിക്കും മുമ്പ് തന്റെ കൈയിലുള്ള പന്ത് ബൗണ്ടറിക്കപ്പുറത്തേക്ക് എറിഞ്ഞ ബെന്‍ വിലപ്പെട്ട അഞ്ച് റണ്‍സാണ് തടഞ്ഞത്. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാര്‍ണര്‍ക്ക് ലഭിച്ചപ്പോള്‍ കളിയില്‍ ഏറ്റവും മുള്‍മുനയില്‍ നില്‍ത്തുന്ന ദൃശ്യം സമ്മാനിച്ചത് ബെന്‍ കട്ടിങ്ങായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഫീല്‍ഡിങ്ങായി ആ നിമിഷം എന്നും നിലനില്‍ക്കും.