യൂറോ കപ്പില്‍ ജര്‍മനിയും യുക്രെയ്‌നും തമ്മിലുള്ള മത്സരത്തില്‍ യഥാര്‍ഥ ഹീറോ ജെറോം ബോട്ടെങ്ങായിരുന്നു. മത്സരത്തില്‍ ഗോളൊന്നും അടിച്ചില്ലെങ്കിലും വിസ്മയിക്കുന്ന ഒരു ഗോള്‍ലൈന്‍ സേവുമായി ജര്‍മനിയുടെ പ്രതിരോധ താരം ബോട്ടെങ് സാന്നിധ്യമറിയിച്ചു.

മത്സരത്തിന്റെ 37ാം മിനിറ്റിലായിരുന്നു യുക്രെയ്ന്‍ താരങ്ങള്‍ ഗോളെന്നുറപ്പിച്ച ഷോട്ട് ബോട്ടെങ് തടഞ്ഞത്. പന്ത് ഗോള്‍ലൈന്‍ കടക്കുന്നതിന് മുമ്പ് പുറകിലേക്ക് വീണ് തട്ടിയകറ്റുകയായിരുന്നു ബോട്ടെങ്.