ലതരം വില്ലന്മാരുമുണ്ട് കളിയില്‍. ചിലപ്പോള്‍ കടുത്ത ഫൗളുകളാവും. ചിലപ്പോള്‍ നിലവിട്ട ആരാധകരാവും. യൂറോകപ്പ് ഫൈനലില്‍ സെന്റ് ഡെനി സ്‌റ്റേഡിയത്തില്‍ വില്ലന്മാരായത് ക്ഷണിക്കാതെയെത്തിയ ചില വിരുന്നുകാരാണ്. എണ്ണിയാല്‍ തീരാതത്ര പ്രാണികള്‍. കളിയുടെ തുടക്കം മുതല്‍ തന്നെ ഗ്യാലറിയിലും ഗ്രൗണ്ടിലുമെല്ലാം അവരുടെ വിളയാട്ടമായിരുന്നു. സഹികെട്ട സംഘാടകര്‍ ചൂലും വാക്വം ക്ലീനറുമെല്ലാമെടുത്തെത്തി അവയെ തുരത്താന്‍. ഒരുപാട് പണിപ്പെടേണ്ടിവന്നു കളിക്കാരുടെ ദേഹത്തും മാനേജര്‍മാരുടെ കുപ്പായത്തിലുംവരെ കയറിപ്പറ്റിയ ഈ പ്രാണികളെ ഒരുവിധം മെരുക്കാന്‍.

ഗ്രൗണ്ടില്‍ പരിക്കേറ്റ് കരഞ്ഞിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും വെറുതെവിട്ടില്ല ഈ പ്രാണികള്‍. ഫൈനലില്‍ നിന്ന് പാതിവഴി മടങ്ങേണ്ടിവന്ന നായകന്റെ കണ്ണീരൊപ്പാനെന്നോണം ഒരു നിശാശലഭം മുഖത്തുവന്നിരുന്നത് കാമറക്കാര്‍ക്കും വിരുന്നായി. റൊണാള്‍ഡോയോടുള്ള ഈ പ്രാണികളും പരാക്രമം ട്രോളുകാരും വലിയ ആഘോഷമാക്കി.

moth

moth