പാരിസ്: യൂറോകപ്പിന് തിരശ്ശീല വീണപ്പോള്‍ സംഘാടകര്‍ അത്യാഹ്ളാദത്തിലാണ്. കാരണം മറ്റൊന്നുമല്ല. കുമിഞ്ഞുകൂടിയ കോടികള്‍തന്നെ. 14,320 കോടി രൂപയാണ് യൂറോയുടെ ആകെ വരുമാനം.
കഴിഞ്ഞ ടൂര്‍ണമെന്റിനെക്കാള്‍ 34 ശതമാനം കൂടുതലാണിത്. ടീമുകളുടെ എണ്ണം 16ല്‍ നിന്ന് 24ലേക്ക് വര്‍ധിച്ചതാണ് വരുമാനം ഇത്രമേല്‍ കൂടാന്‍ ഇടയായത്. ടി.വി. പ്രേക്ഷകരുടെ എണ്ണത്തിലും ടിക്കറ്റ് വില്പനയിലും സ്പോണ്സര്ഷിപ്പിലുമുണ്ടായ വര്‍ധന ഇത്തവണത്തെ യൂറോയെ മെഗാഹിറ്റാക്കി മാറ്റി.
ടി.വി. സംപ്രേഷണാവകാശം വിറ്റതിലൂടെതന്നെ 7,790 കോടി രൂപ യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയ്ക്ക് ലഭിച്ചു. 3,560 കോടി രൂപയാണ് സ്പോണ്സര്ഷിപ്പില് നിന്ന് ലഭിച്ചത്. 2,970 കോടി രൂപയോളം ടിക്കറ്റ് വില്പനയില്നിന്നും മറ്റും സ്വന്തമായി. ലഭിച്ച പണം മുഴുവന്‍ യുവേഫയ്ക്ക് പോക്കറ്റിലിടാന്‍ പറ്റില്ല.
ഇതില്‍ 8,160 കോടി രൂപയോളമാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പ് ചെലവ്. ലാഭം 6,160 കോടി രൂപയോളം. ഇതില്‍ 4,450 കോടി രൂപ യുവേഫയിലെ 55 അംഗരാജ്യങ്ങളിലെ ഫുട്ബോള്‍ വികസനത്തിനായി വിനിയോഗിക്കും. 2016-20 കാലയളവിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുപയോഗിക്കുക. 1700 കോടി രൂപയോളം സംഘാടകരായ ഫ്രാന്‍സ് ഫുട്ബോള്‍ അസോസിയേഷന് ലഭിക്കും.