പാരിസ്: പോര്‍ച്ചുഗലിന്റെ യൂറോ കപ്പിലെ ചരിത്ര കിരീടം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ പോര്‍ച്ചുഗലിലെ എല്ലാ ജനങ്ങള്‍ക്കും സ്വന്തം രാജ്യവും വീടും നഷ്ടപ്പെട്ട കുടിയേറ്റക്കാര്‍ക്കും സമര്‍പ്പിച്ചു.
''ഞാന്‍ ആഗ്രഹിച്ച ഫൈനല്‍ ഇതായിരുന്നില്ല. എന്നാലും ഞാന്‍ വളരെ സന്തോഷവാനാണ്. ഈ കിരീടം പോര്‍ച്ചുഗലിലുള്ളവര്‍ക്കും കുടിയേറ്റക്കാര്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു, ഒപ്പം ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച പോര്‍ച്ചുഗലിന്റെ ആരാധകര്‍ക്കും. ഞാന്‍ വളരെ സന്തോഷവാനാണ്. പോര്‍ച്ചുഗലിന്റെ നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു'' കിരീടത്തില്‍ ചുംബിച്ച ശേഷം ക്രിസ്റ്റിയാനൊ പറഞ്ഞു.
പോര്‍ച്ചുഗലിനെ പിന്തുണക്കാനായി അനവധി ആരാധകര്‍ സെയ്ന്റ് ഡെനിസ് സ്റ്റേഡിയത്തില്‍ എത്തിയിരുന്നു.