പരിശീലകന്‍-ക്രിസ് കോളോമാന്‍

സൂപ്പര്‍താരം-ഗാരത് ബെയ്ല്‍, ആദ്യ യൂറോക്കെത്തുന്ന വെയ്ല്‍സിന്റെ പ്രതീക്ഷ മുഴുവന്‍ ബെയ്‌ലിലാണ്. വേഗവും ഗോളടിമികവുമാണ് താരത്തെ ലോകത്തെ മുന്‍നിരക്കാരനാക്കുന്നത്.

ഗ്രൂപ്പ് ബിയില്‍ ബെല്‍ജിയത്തിനും ബോസ്‌നിയയ്ക്കുമൊപ്പം കളിച്ചാണ് വെയ്ല്‍സ് യൂറോക്കെത്തുന്നത്. 10 കളിയില്‍ ആറു ജയവും മൂന്ന് സമനിലയുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി. 2013-ല്‍ പരിശീലക ചുമതലയേറ്റ കോളെമാന് കീഴില്‍ മിന്നുന്ന പ്രകടനമാണ് ടീം പുറത്തെടുക്കുന്നത്.

പ്രതിരോധമാണ് കരുത്ത്. പത്തു മത്സരങ്ങളില്‍ കേവലം നാലു ഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്.
വെയ്ന്‍ ഹെനെസെയാണ് ഗോള്‍കീപ്പര്‍. പ്രതിരോധത്തില്‍ ക്രിസ് ഗുന്റര്‍, നായകന്‍ ആഷ്‌ലി വില്യംസ്, ആഷ്‌ലി ജാസ് എന്നിവരാണ് താരങ്ങള്‍. മധ്യനിരയില്‍ ആന്‍ഡി കിങ്, ജോ അലന്‍, ആരോണ്‍ റാംസി എന്നിവര്‍ കളിക്കും. മുന്നേറ്റത്തില്‍ ഗാരത് ബെയ്‌ലിനൊപ്പം വോക്‌സും ഹാള്‍ റോബ്‌സണും കളിക്കും.