പരിശീലകന്‍-മിഖായേലോ ഫോമെന്‍ങ്കോ

സൂപ്പര്‍ താരം-ആന്ദ്രെ യാര്‍മെലങ്കോ, ഗോള്‍ നേടാന്‍ അസാമാന്യവിരുത്. യോഗ്യതാറൗണ്ടില്‍ ആറു ഗോളോടെ മികച്ചപ്രകടനം.


2012-ല്‍ ആതിഥേയരായാണ് യുക്രൈന്‍ യോഗ്യത നേടിയത്. എന്നാല്‍, ഇത്തവണ കളിച്ച്, മികവുതെളിയിച്ചാണ് ടീം വരുന്നത്.
പ്ലേഓഫ് വഴിയായിരുന്നു യോഗ്യത. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനും സ്ലോവാക്യയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവസാനസ്ഥാനക്കാരായ മാസിഡോണിയയോടേറ്റ തോല്‍വിയാണ് ടീമിനെ പ്ലേഓഫിലേക്ക് തള്ളിയത്. 

കരുത്തുറ്റ പ്രതിരോധമാണ് ടീമിന്റെ ശക്തി. കേവലം നാലു ഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്. മുന്നേറ്റത്തില്‍ ഡൈനാമോ കീവിന്റെ ആന്ദ്രെ യാര്‍മെലെങ്കോയാണ് പ്രധാനതാരം. സമ്പന്നമായ മധ്യനിര ടീമിനുണ്ട്. സെവിയയുടെ പ്രധാനതാരമായ യെവാന്‍ കോണോപ്ല്യാങ്ക, കീവിന്റെ ഡെനീസ് ഗ്രാമാഷ്, ഷാക്തറിന്റെ ടറാസ് സ്റ്റെപാന്‍ങ്കോ, കീവിന്റെ സെര്‍ജി സൈഡ്രോചുക്, നായകന്‍ റുസ്ലാന്‍ റോട്ടന്‍ എന്നിവരാണ് മറ്റ് പ്രമുഖര്‍.

പ്രതിരോധത്തില്‍ നിപ്രോയുടെ അര്‍ട്ടേം ഫെഡസ്‌കി, കീവിന്റെ യവ്ഹാന്‍ ഖച്ചെര്‍ഡി, ഷാക്തറിന്റെ ഓലെക്സാണ്ടര്‍ കുച്ചെര്‍ എന്നിവരാണ് പ്രമുഖര്‍.