പരിശീലകന്‍ -ഫെയ്ത് ടെറീം

സൂപ്പര്‍ താരം -അര്‍ട്ട ടുറാന്‍

മികച്ച മൂന്നാം സ്ഥാനക്കാരായാണ് തുര്‍ക്കിയുടെ വരവ്. ചെക്ക് റിപ്പബ്ലിക്, ഹോളണ്ട്, ഐസ്ലന്‍ഡ് ടീമുകളുടെ ഗ്രൂപ്പില്‍ 10 കളിയില്‍ അഞ്ചു മത്സരം ജയിച്ചു. രണ്ടു തോല്‍വികളും മൂന്നു സമനിലയും.

ബാഴ്സലോണ താരം ടുറാന്‍ കളിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. ഒറ്റസ്ട്രൈക്കറെ കളിപ്പിക്കുന്നതാണ് ഗെയിംപ്ലാന്‍. അറ്റാക്കിങ് മിഡ്ഫീല്‍ഡില്‍ ടുറാനൊപ്പം ഹകന്‍ കാല്‍ഹനോഗ്ലു, ഒഗുസന്‍ ഒസ്യകുപ് എന്നിവരാണ് കളിക്കുന്നത്.

ഗോള്‍കീപ്പറായി വോള്‍ഗന്‍ ബാബകെന്‍ കളിക്കും. പ്രതിരോധത്തില്‍ ഹകന്‍ കാദിര്‍ ബാള്‍ട്ടയും മെഹ്മത് ടോപ്പലുമാണ് ശക്തികേന്ദ്രങ്ങള്‍. മുന്നേറ്റത്തില്‍ ബുറാക് യില്‍മിസ് ഗോള്‍ കണ്ടെത്താന്‍ മിടുക്കനാണ്.