പരിശീലകന്‍-വ്ളാഡ്മിര്‍ പെറ്റോവിക്

സൂപ്പര്‍താരം-ഷെര്‍ഡാന്‍ ഷാക്കീരി, മധ്യനിരയിലെ കരുത്തന്‍. സ്വിസ് ടീമിന്റെ ആക്രമണങ്ങള്‍ക്ക് തുടക്കമിടാന്‍ സ്റ്റോക്ക് സിറ്റി താരത്തിന് കഴിയും. അപ്രതീക്ഷിതമായി ഗോള്‍നേടാനും മിടുക്കന്‍.

ഗ്രൂപ്പ് ഇ-യില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഫൈനല്‍ റൗണ്ടിലേക്ക് എത്തിയത്. ഏഴു ജയവും മൂന്ന് സമനിലയും. ആക്രമണഫുട്ബോളാണ് ടീമിന്റെ മുഖമുദ്ര. 16 ഗോളിന്റെ വ്യത്യാസം.

ഗ്രാന്റ് ഷാക്കെയും ബെല്‍റിം ഷിമെലിയും ഗെല്‍സന്‍ ഫെര്‍ണാണ്ടസും അടങ്ങുന്ന മധ്യനിരയിലാണ് ടീമിന്റെ കളി.
പ്രതിരോധത്തില്‍ നായകന്‍ സ്റ്റിഫന്‍ ലിച്ച്സ്റ്റെയ്നറുണ്ട്. ഒപ്പം സ്റ്റീവ് വോന്‍ ബെര്‍ഗനും റിക്കാര്‍ഡോ റോഡ്രിഗസും ജോണ്‍ യോര്‍ഗുകൂടിയാകുമ്പോള്‍ എതിര്‍ടീം വിയര്‍ക്കും.