പരിശീലകന്‍: എറിക് ഹാമ്രന്‍

പ്രധാനതാരം: സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് എന്ന ലോകോത്തര താരത്തിന്റെ സാന്നിധ്യമാണ് സ്വീഡന്റെ പ്രതീക്ഷകള്‍ വളര്‍ത്തുന്നത്. യോഗ്യതാ റൗണ്ടില്‍ സ്വീഡന്‍ നേടിയ 19 ഗോളുകളില്‍ 11 എണ്ണം സ്ലാട്ടന്റെ വകയായിരുന്നു. 10 കളിയില്‍ അഞ്ചു ജയവും മൂന്നു സമനിലയുമായാണ് ഫ്രാന്‍സിലേക്ക് വരുന്നത്. ചടുലമായി പ്രതികരിക്കാത്ത പ്രതിരോധമാണ് സ്വീഡന്റെ ദൗര്‍ബ്ബല്യം.