പരിശീലകന്‍ -വിന്‍സന്റ് ഡെല്‍ബോസ്‌ക്

സൂപ്പര്‍ താരം -ആന്ദ്രെ ഇനിയേസ്റ്റ

നിലവിലെ ചാമ്പ്യന്മാരായ സ്പെയിന്‍ മരണക്കെണിയിലാണ്. ആരേയും അട്ടിമറിക്കാന്‍ ശേഷിയുള്ള ടീമുകളുള്ള ഗ്രൂപ്പില്‍ പഴയപ്രതാപമില്ലാത്ത സ്?പാനിഷ് ടീമിന് വിയര്‍പ്പൊഴുക്കേണ്ടിവരും. യോഗ്യതാറൗണ്ടില്‍ അധികം ആയാസപ്പെടാതെയാണ് ടീം ഫ്രാന്‍സിലേക്ക് ബര്‍ത്തുനേടിയത്.

10 കളിയില്‍ ഒമ്പതിലും ജയിച്ചു. 23 ഗോള്‍ അടിച്ചു, കേവലം മൂന്നെണ്ണം തിരികെവാങ്ങി.
ഡെല്‍ബോസ്‌ക് എന്ന പരിചയസമ്പന്നനും ശാന്തനുമായ പരിശീലകന്റെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്. ശക്തമായ പ്രതിരോധവും ഇനിയേസ്റ്റയെന്ന മിഡ്ഫീല്‍ഡ് ജനറലും ടീമിനുണ്ട്. എന്നാല്‍, മുന്നേറ്റത്തില്‍ തുളച്ചുകയറാന്‍ കഴിയുന്ന താരങ്ങളില്ല.

ഗോള്‍കീപ്പറായി കസീയസ്, പ്രതിരോധത്തില്‍ സെര്‍ജിയോ റാമോസ്, ജെറാര്‍ഡ് പീക്വെ, ജോര്‍ഡി ആല്‍ബ, യുവാന്‍ഫ്രാന്‍ എന്നിവരാണ് കരുത്തര്‍. മധ്യനിരയില്‍ ഫാള്‍സ് നയന്‍ പൊസിഷനില്‍ സെസ്‌ക് ഫാബ്രിഗാസ് കളിക്കും. ഇനിയേസ്റ്റ, കോക്കെ, തിയാഗോ അല്‍കന്താര, സെര്‍ജിയോ ബുസ്‌കെസ്റ്റ്സ് എന്നിവര്‍ മികവുതെളിയിച്ചവരാണ്.

മുന്നേറ്റത്തില്‍ പെഡ്രോയും നോളിറ്റോയുമാണ് ആദ്യ ഇലവനില്‍ ഇടംനേടാന്‍ സാധ്യതയുള്ളവര്‍. അല്‍വാരോ മൊറാട്ടയും അര്‍ട്ടിസ് അഡുരിസും ടീമിലുണ്ട്.