പരിശീലകന്‍-യാന്‍ കോസാക്

സൂപ്പര്‍താരം-മാരെക് ഹാംസിക്, മധ്യനിരയില്‍ ശക്തമായ സാന്നിധ്യം. ഗോളടിക്കാനും ഗോളടിപ്പിക്കാനും കഴിയും. യോഗ്യതാറൗണ്ടില്‍ മിന്നുന്ന ഫോമില്‍.

കരുത്തരായ സ്‌പെയിന്‍, യുക്രൈന്‍ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് രണ്ടാമതായാണ് സ്ലോവാക്യ യോഗ്യതനേടിയത്. രണ്ടു തോല്‍വി മാത്രമേ വഴങ്ങിയുള്ളൂ. ഏഴു മത്സരത്തില്‍ ജയിച്ചു. ഒരുതവണ സ്?പാനിഷ് ടീമിനെ അട്ടിമറിക്കാന്‍ കഴിഞ്ഞു.

ചെക്കോസ്ലോവാക്യയ്ക്കുവേണ്ടി 55 മത്സരം കളിച്ചിട്ടുള്ള യാന്‍ കൊസകാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. 26 കളിയില്‍ 17-ലും ടീമിനെ ജയിപ്പിക്കാന്‍ പരിശീലകനായി. പ്രതിരോധത്തില്‍ ലിവര്‍പൂളിന്റെ കരുത്തന്‍ മാര്‍ട്ടിന്‍ സ്‌കര്‍ട്ടെലാണ് താരം. പ്രതിരോധം തന്നെയാണ് ടീമിന്റെ വലിയ ശക്തി. 

നാപ്പോളിയുടെ നട്ടെല്ലായ മാരെക് ഹാംസിക്കിനാണ് മധ്യനിരയുടെ പ്രതീക്ഷ. മുന്നേറ്റത്തില്‍ ആദം നെമാക്, മിച്ചല്‍ ദുരിസ് എന്നിവര്‍ കളിക്കും.