പരിശീലകന്‍- ലിയോനിഡ് സ്ലുറ്റ്‌സ്‌കി

സൂപ്പര്‍ താരം- ആര്‍ട്ടേം സ്യൂബ, ക്ലിനിക്കല്‍ ഫിനിഷര്‍, യോഗ്യതാ റൗണ്ടിലെ ഗോളടിമികവാണ് ടീമിന് തുണയായത്.

യോഗ്യതാറൗണ്ടില്‍ കരുത്തരായ സ്വീഡനെ പിന്തള്ളിയാണ് റഷ്യ രണ്ടാം സ്ഥാനക്കാരായി ബര്‍ത്തുറപ്പിച്ചത്. പത്ത് കളിയില്‍ ആറെണ്ണത്തില്‍ ജയിച്ച ടീം രണ്ട് തോല്‍വിവഴങ്ങി.

പരിശീലകന്‍ ലിയോനിഡ് വിക്ടോറോവിച്ച് സ്ലുറ്റ്‌സ്‌കിയുടെ തന്ത്രങ്ങള്‍ ടീമിന് ഗുണകരമാണ്. ആറു മത്സരങ്ങളില്‍ മാത്രമേ ടീമിനെ പരിശീലിപ്പിച്ചിട്ടുള്ളൂവെങ്കിലും അഞ്ചിലും ജയിക്കാന്‍ കഴിഞ്ഞു. വിങ്ങുകളിലൂടെയുള്ള വേഗമേറിയ ആക്രമണമാണ് ടീമിന്റെ കരുത്ത്. പ്രതിരോധത്തില്‍ പ്രമുഖരില്ലാത്തത് തിരിച്ചടിയാകും.

ഗോള്‍കീപ്പറായ ഇഗോര്‍ അക്കിന്‍ഫീവ്, പ്രതിരോധത്തില്‍ പരിചയസമ്പന്നനായ അലക്‌സി ബെറെസ്റ്റുസ്‌കി, സെര്‍ജി ഇഗ്നാഷേവിച്ച്, എന്നിവരും മധ്യനിരയില്‍ ഇഗോര്‍ ഡെനിസോവ്, റോമന്‍ ഷിര്‍ക്കോവ്, അലക്‌സാന്‍ഡര്‍ സമെദോവ് എന്നിവരും കളിക്കാനുണ്ടാകും. മുന്നേറ്റത്തില്‍ ആര്‍ട്ടേം സ്യൂബയും അലെക്‌സാണ്ടര്‍ കൊക്കോറിനും കളിക്കാനിറങ്ങും.