പരിശീലകന്‍-എന്‍ഗേല്‍ ലോഡെന്‍ക്യൂ

സൂപ്പര്‍ താരം-വ്ളാദ് ചിര്‍ച്ചെസ്, പ്രതിരോധത്തിലെ കരുത്തന്‍. ഇറ്റാലിയന്‍ ക്ലബ്ബ് നാപ്പോളിയില്‍ തിളങ്ങുന്ന താരം. 40 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്ത്. ടീമിന്റെ നായകന്‍.

ഗ്രൂപ്പ് എഫില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് റുമാനിയയുടെ വരവ്. പത്തു കളിയില്‍ അഞ്ചു ജയവും അഞ്ചു സമനിലയും. തോല്‍വിയറിയാത്ത ടീമുകളിലൊന്ന്. മികച്ച പ്രതിരോധമാണ് ടീമിന്റെ കരുത്ത്.

110 മത്സരം കളിച്ച റസ്വാന്‍ റാത്, അലെക്സാന്‍ഡ്രു മാറ്റല്‍, തുടങ്ങിയവര്‍ കളിക്കുന്ന റുമാനിയന്‍പ്രതിരോധത്തെ കടന്നുകയറാന്‍ എതിര്‍ ടീം വിയര്‍ക്കും. മധ്യനിരയില്‍ ഗബ്രിയേല്‍ ടോര്‍ജെയാണ് താരം.