കോച്ച്: ഫെര്‍ണാണ്ടോ സാന്റോസ്

പ്രധാനതാരം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

2004-ല്‍ സ്വന്തം മണ്ണില്‍ നടന്ന യൂറോകപ്പില്‍ ഫൈനല്‍ വരെയെത്തിയ പോര്‍ച്ചുഗല്‍ കലാശക്കളിയില്‍ ഗ്രീസിനോട് തോറ്റു. ലോകത്തെ ഏറ്റവുംമികച്ച ഫുട്ബോളര്‍മാരിലൊരാള്‍ എന്ന വിശേഷിപ്പിക്കപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗീസ് ടീമിനൊപ്പം കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാനായില്ല.

ഇക്കുറി ക്രിസ്റ്റ്യാനോയുടെ നേതൃത്വത്തിലെത്തുന്ന പോര്‍ച്ചുഗീസ് ടീമില്‍ യുവതാരങ്ങളുടെ ധാരാളിത്തമുണ്ട്. ക്രിസ്റ്റ്യാനോയുടെ സാന്നിധ്യംതന്നെയാണ് ടീമിന്റെ കരുത്ത്. നാനി, എഡര്‍, റിക്കാര്‍ഡോ ക്യുറേസ്മ എന്നിവരും മുന്നേറ്റത്തിലുണ്ടാകും.
മധ്യനിരയിലെ കരുത്തനായ ജാവോ മുട്ടീനോയുടെ പരിക്ക് തലവേദനയാകും.