പരിശീലകന്‍- ആദം നവാല്‍ക്ക

സൂപ്പര്‍ താരം- റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കി, ടൂര്‍ണമെന്റിലെ താരമാകുമെന്ന് കരുതപ്പെടുന്ന കളിക്കാരന്‍. ലോകത്തെ മികച്ച സ്ട്രൈക്കര്‍മാരിലൊരാള്‍.


യൂറോകപ്പില്‍ കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള ടീം. യോഗ്യതാറൗണ്ടില്‍ 13 ഗോളടിച്ച സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ടോ ലെവന്‍ഡോവ്സ്‌കിയിലാണ് ടീമിന്റെ പ്രതീക്ഷ.

ഗ്രൂപ്പ് ഡിയില്‍നിന്ന് ജര്‍മനിക്കൊപ്പമാണ് ടീം യോഗ്യതനേടിയത്. 10 കളിയില്‍ ആറു ജയം, മൂന്നു സമനില. 33 ഗോളാണ് ടീം അടിച്ചത്. ഒത്തിണക്കമാണ് ടീമിന്റെ മുഖമുദ്ര. ലെവന്‍ഡോവ്സ്‌കിയെ മാറ്റിനിര്‍ത്തിയാല്‍ ടീമില്‍ അറിയപ്പെടുന്ന താരങ്ങള്‍ നന്നേ കുറവ്. എന്നാല്‍, ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാന്‍ ടീമിനായി. ജര്‍മനിയെ തോല്‍പ്പിച്ചിട്ടുമുണ്ട്.

മധ്യനിരയില്‍ സെവിയയുടെ ഗ്രെസ്ഗോറസ് ക്രൈച്യോവാല്‍കാകും കളി നിയന്ത്രിക്കുന്നത്. കൂട്ടിന് ക്രിസ്റ്റോഫ് മസെന്‍സ്‌കി, ജാക്കുബ് ബ്ലാസെസ്‌കോവിസ്‌കി, എന്നിവരുണ്ടാകും. പ്രതിരോധത്തില്‍ ടോറിനോയുടെ കാമില്‍ ജില്‍ക്, ഡോര്‍ട്മുണ്ടിന്റെ ലൂക്കാസ് പ്ലിസെസ്‌ക്, മൈക്കല്‍ പാസ്ഡന്‍ എന്നിവര്‍ ഇറങ്ങും. സ്വാന്‍സി സിറ്റിയുടെ ലൂക്കാസ് ഫാബിയന്‍സ്‌കിയാകും ഒന്നാം ഗോളി.