പരിശീലകന്‍-മൈക്കല്‍ ഒനെല്‍

സൂപ്പര്‍ താരം- കെയ്ല്‍ ലാഫെര്‍ട്ടി, ക്ലിനിക്കല്‍ ഫിനിഷര്‍, യോഗ്യതാറൗണ്ടില്‍ ഒമ്പതു കളിയില്‍ ഏഴു ഗോള്‍.

ആദ്യമായാണ് ഉത്തരഐറിഷുകാര്‍ യൂറോകപ്പിനെത്തുന്നത്. യോഗ്യതാറൗണ്ടില്‍ പ്രകടനം മികച്ചതാണ്. 10 കളിയില്‍ ആറു ജയം, മൂന്നു സമനില, ഒരു തോല്‍വി. റുമാനിയ, ഹങ്കറി, ഗ്രീസ് എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനം.

പ്രതിരോധമാണ് ടീമിന്റെ ശക്തി. യോഗ്യതാറൗണ്ടില്‍ 1.6 ശരാശരിയില്‍ 16 ഗോളുകളാണ് ടീം നേടിയത്. എട്ടു ഗോളുകള്‍ മാത്രം വഴങ്ങി. ഇംഗ്ലീഷ് ക്ലബ്ബായ ബെര്‍മിങ്ങാമിന്റെ സ്ട്രൈക്കര്‍ കെയ്ല്‍ ലാഫെര്‍ട്ടിയാണ് ടീമിന്റെ കുന്തമുന. യുവതാരം കോണോര്‍ വാഷിങ്ടണാകും കൂട്ട്. സ്റ്റുവര്‍ട്ട് ഡാലസ്, കോറി ഇവാന്‍സ്, ഒളിവര്‍ നോര്‍വുഡ്, സ്റ്റീവന്‍ ഡയസ് എന്നിവരുണ്ടാകും.

പ്രതിരോധത്തില്‍ വെസ്റ്റ് ബ്രോംവിച്ചിന്റെ ഗാരത് മാക് അൗലെയും ജോണി ഇവാന്‍സുമാണ് സൂപ്പര്‍ താരങ്ങള്‍. കോണോര്‍ മാക്ലാഹന്‍, ആരോണ്‍ ഹ്യൂസ്, എന്നിവരുമുണ്ടാകും.