പരിശീലകന്‍: അന്‍ോണിയോ കോണ്ടി

പ്രധാന താരം: ജിയാന്‍ലൂജി ബഫണ്‍

കഴിഞ്ഞ യൂറോകപ്പിലെ റണ്ണറപ്പായ ഇറ്റലിയോഗ്യതാറൗണ്ടില്‍ 10 കളിയില്‍ ഏഴും ജയിച്ചു. യൂറോ യോഗ്യതാമത്സരങ്ങളിലും ഈയിടെ നടന്ന സൗഹൃദമത്സരങ്ങളിലുമായി കോണ്ടി 3-5-2, 3-4-3 പരമ്പരാഗതമായ 4-4-2 എന്നിങ്ങനെ പലതരത്തിലുള്ള ഫോര്‍മേഷനുകള്‍ പരീക്ഷിച്ചു.

വിള്ളലില്ലാത്ത പ്രതിരോധമാണ് എന്നും ഇറ്റലിയുടെ കരുത്ത്. ലോകത്തെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ബഫണും പ്രതിരോധത്തില്‍ ആന്ദ്രേ ബെര്‍സാഗ്ലി, ലിയാണാര്‍ഡോ ബൊനൂച്ചി, ജോര്‍ജിയോ കിലീനി എന്നിവരും ചേര്‍ന്ന കോട്ട മുറിച്ചുകടക്കാന്‍ എതിരാളികള്‍ പ്രയാസപ്പെടും.

എന്നാല്‍ മുന്നേറ്റത്തില്‍ മികച്ച സ്ട്രൈക്കര്‍മാരുടെ അഭാവം ടീമിനെ വലയ്ക്കുന്നു.