പരിശീലകന്‍: മാര്‍ട്ടിന്‍ ഒനീല്‍

പ്രധാന താരം: റോബി കീന്‍

2013-ലാണ് മാര്‍ട്ടിന്‍ ഒനീല്‍ ടീമിന്റെ പരിശീലകനായി എത്തിയത്. മുന്‍ പരിശീലകനായിരുന്ന ജിയോവാനി ട്രപറ്റോണിയെ അപേക്ഷിച്ച് മികച്ച ടീമിനെ വളര്‍ത്തിയെടുക്കാന്‍ ഒനീലിന് കഴിഞ്ഞു. യോഗ്യതാറൗണ്ടില്‍ അഞ്ചുകളികള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയിലായി. മുന്നേറ്റത്തില്‍ കഠിനാധ്വാനികളായ ഒരുസംഘം യുവതാരങ്ങളുണ്ട്. എന്നാല്‍ പ്രതിരോധത്തില്‍ അത്ര കുരത്തുറ്റ നിരയല്ല.