കോച്ച്: ലാര്‍സ് ലാജര്‍ബാക്ക്

പ്രധാനതാരം: ഗെയ്ല്‍ഫി സിഗുര്‍ഡ്സണ്‍

ആദ്യമായാണ് ഐസ്‌ലന്‍ഡ് യൂറോകപ്പിന് യോഗ്യത നേടുന്നത്. മുന്‍ സ്വീഡിഷ് പരിശീലകനായ ലാര്‍സ്ഐസ്ലന്‍ഡിനു കീഴില്‍ 10 കളിയില്‍ ആറും ജയിച്ചാണ് ഐസ്‌ലന്‍ഡ് കന്നി യൂറോകപ്പിന് യോഗ്യത നേടിയത്.

ക്രിയാത്മകമായി കളിക്കുന്ന മധ്യനിര ടീമിന് കരുത്തുപകരുമ്പോള്‍ മുന്നേറ്റത്തില്‍ കാര്യങ്ങള്‍ ഭദ്രമല്ല. പരിചയസമ്പന്നനായ സ്ട്രൈക്കര്‍ കോള്‍ബീന്‍ സിഗ്തോഴ്സന്‍ പരിക്കിലാണ്.