പരിശീലകന്- ജോക്കിം ലോവ്
സൂപ്പര്‍ താരം- തോമസ് മുള്ളര്‍
മുന്നേറ്റത്തില്‍ ടീമിന്റെ പ്രതീക്ഷയത്രയും മുള്ളറിലാണ്. മികച്ച ഫിനിഷര്‍. മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കാനും പ്രാപ്തന്‍.
ലോകചാമ്പ്യന്മാരാണ് ജര്‍മനി. യൂറോകപ്പിലും അത്തരമൊരു നേട്ടമാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍, സമീപകാലത്തെ പ്രകടനങ്ങള്‍ ടീമിനെക്കുറിച്ച് ആശങ്കകളുയര്‍ത്തുന്നുണ്ട്. യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് ഡിയില്‍ കളിച്ച ടീം ഒന്നാം സ്ഥാനക്കാരായി. 10 കളിയില്‍ ഏഴിലും ജയം.
ഗോള്‍കീപ്പറായി മാനുവല്‍ നൂയര്‍ കളിക്കും. പ്രതിരോധത്തില്‍ ജറോം ബോട്ടെങ്, മാറ്റ് ഹമ്മല്‍സ്, മുസ്താഫി എന്നിവര്‍ ആദ്യഇലവനില്‍ വരും.
നായകന് ബാസ്റ്റിന് ഷ്വയ്ന്‍സ്റ്റീഗര്‍, മെസ്യൂട്ട് ഒസില്‍, മരിയ ഗോട്സെ, ടോണി ക്രൂസ്, ആന്ദ്രെ ഷൂര്‍ലെ എന്നിവര്‍ക്ക് മധ്യനിരയില്‍ അവസരമുണ്ടാകും. മുന്നേറ്റത്തില്‍ തോമസ് മുള്ളര്‍, ലൂക്കാസ് പെഡോള്‍സ്കി, മരിയോ ഗോമസ് എന്നിവരുണ്ട്.