പരിശീലകന്‍-ദിദിയര്‍ ദെഷാംപ്സ്

സൂപ്പര്‍താരം-പോള്‍ പോഗ്ബ, യൂറോപ്യന്‍ ഫുട്ബോളിലെ വിലകൂടിയ മധ്യനിരതാരം. കളി മാറ്റിമറിക്കാന്‍ കഴിവുള്ള പോഗ്ബയാകും ഫ്രഞ്ച് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തെ തീരുമാനിക്കുന്നത്.


സന്തുലിതമാണ് ടീം. മുന്നേറ്റത്തില്‍ അന്റോണിയോ ഗ്രിസ്മാന്‍, ഒളിവര്‍ ജിറുഡ്, ആന്റോണി മാര്‍സ്യല്‍, കിങ്സ്ലി കോമാന്‍, ആന്ദ്രെ പെരേര ഗിയാക്.

മധ്യനിരയില്‍ എന്‍ കോളെ കാന്റെ, ദിമിത്രി പെയാറ്റ്, പോള്‍ പോഗ്ബ, മോര്‍ഗന്‍ ഷിന്‍ഡര്‍ലിന്‍, യോഹാന്‍ കബേയ, ബ്ലെയ്സ് മാറ്റിയൂഡി എന്നിവരും പ്രതിരോധത്തില്‍ പാട്രിക് എവ്ര, ആദില്‍ റെമി, ലൂക്കാസ് ഡിഗ്‌നെ തുടങ്ങിയവരും കളിക്കും.

നായകന്‍ ഹ്യൂഗോ ലോറിസാണ് ഗോള്‍കീപ്പര്‍. കിരീടത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ ടീമില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല.