പരിശീലകന്-റോയ് ഹഡ്സന്‍
സൂപ്പര്‍ താരം-വെയ്ന്‍ റൂണി, മികച്ച അനുഭവസമ്പത്ത്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും ദേശീയടീമിന്റെയും നായകന്. രാജ്യത്തിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍. മുന്നേറ്റത്തിലും മധ്യനിരയിലും കളിക്കാന്‍ സന്നദ്ധന്.
തോല്‍വിയറിയാതെയാണ് വെയ്ന്‍ റൂണിയും സംഘവും യൂറോകപ്പിന് എത്തുന്നത്. പത്ത് കളിയില്‍ പത്തിലും ജയിച്ചു. 31 ഗോളാണ് ടീം അടിച്ചുകൂട്ടിയത്. മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. റൂണിക്ക് പുറമേ ഹാരി കെയ്ന്‍, ജെയ്മി വാര്‍ഡി, ഡാനിയേല്‍ സ്റ്ററിഡ്ജ് എന്നിവരും പുത്തന്‍ താരോദയം മര്‍ക്കസ് റാഷ്ഫോഡും ഗോളടിക്കാരുടെ ആഴം വ്യക്തമാക്കുന്നു.
പ്രതിരോധത്തില്‍ നഥാനിയേല്‍ ക്ലെയ്ന്, ഗാരി കാഹില്‍, ക്രിസ് സ്മാളിങ് എന്നിവരും മധ്യനിരയില്‍ ജെയിംസ് മില്‍നര്‍, ജോര്‍ദാന്‍ ഹെന്ഡേഴ്സന്, റഹീം സ്റ്റര്‍ലിങ്, ആദം ലല്ലാന എന്നിവരുമുണ്ട്. യുവനിരയുടെ ചോരത്തിളപ്പിലാണ് ഇംഗ്ലണ്ട് പ്രതീക്ഷവെക്കുന്നത്.