പരിശീലകന്‍ -പവേല്‍ വെര്‍ബ

സൂപ്പര്‍ താരം- പീറ്റര്‍ ചെക്ക്

ചെക്ക് ടീമിന് പഴയ പ്രതാപമില്ല. പീറ്റര്‍ ചെക്കിലും തോമസ് റോസിക്കിയിലും കറങ്ങിത്തിരിയുകയാണ് ടീം. ഏഷ്യന്‍ ടീം ദക്ഷിണകൊറിയയോട് സന്നാഹമത്സരത്തിലേറ്റ തോല്‍വി ടീമിന്റെ ദൗര്‍ബല്യം വിളിച്ചുപറയുന്നു. യോഗ്യതാറൗണ്ടില്‍ ടീം നന്നായി കളിച്ചു.

10 കളിയില്‍ ഏഴിലും ജയിച്ചു. രണ്ടു കളി മാത്രമാണ് തോറ്റത്. എന്നാല്‍, അതിനുശേഷം ടീമില്‍നിന്ന് മികച്ച പ്രകടനങ്ങളുണ്ടാകുന്നില്ല.

ഗോളിയായി ഇതിഹാസതാരം പീറ്റര്‍ ചെക്ക് വരും. പ്രതിരോധത്തില്‍ തോമസ് സിവോകാണ് കരുത്തന്‍. മധ്യനിരയിലാണ് ചെക്കിന്റെ കളി. തോമസ് റോസിക്കിയ്ക്ക് പുറമേ വ്ളാഡ്മിര്‍ ദരീദ, ജെറി സ്‌കാല്‍ക് എന്നിവരും കളിക്കും. മുന്നേറ്റത്തില്‍ മിലന്‍ സ്‌കോഡയെയാണ് ടീം ആശ്രയിക്കുന്നത്.