പരിശീലകന്‍ -ആന്റെ സാസിച്ച്

സൂപ്പര്‍ താരം - ലൂക്ക മോഡ്രിച്ച്

മധ്യനിരയാണ് ക്രോയേഷ്യയുടെ ശക്തി. ഗോളടിക്കാന്‍ വെറ്ററന്‍ സ്ട്രൈക്കര്‍ മരിയോ മാന്‍സൂക്കിച്ചും ചേരുമ്പോള്‍ അട്ടിമറിക്ക് കോപ്പുള്ളവര്‍. യോഗ്യതാറൗണ്ടില്‍ ഗ്രൂപ്പ് എച്ചില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കടന്നത്. 10 കളിയില്‍ ആറു ജയം, മൂന്നു സമനില, ഒരു തോല്‍വി. 20 ഗോള്‍ അടിച്ചു, അഞ്ചുഗോള്‍ വഴങ്ങി.

മധ്യനിരയില്‍ റയല്‍ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ച്, ബാഴ്സലോണയുടെ ഇവാന്‍ റാക്കിട്ടിച്ച് എന്നിവര്‍ ഒന്നിക്കുമ്പോള്‍ ഭാവനാസമ്പന്നമാകും. എന്നാല്‍, മുന്നേറ്റത്തില്‍ മാന്‍സൂക്കിച്ചിനെ മാറ്റിനിര്‍ത്തിയാല്‍ മികച്ച സ്ട്രൈക്കറില്ലാത്തത് തിരിച്ചടിയാണ്. 

പ്രതിരോധത്തില്‍ ഇതിഹാസതാരം ദാരിയോ സര്‍ന, വെര്‍ദാന്‍ കോര്‍ലൂക്ക, ഡമാഗോ വിദ എന്നിവരാണ് മികച്ചവര്‍. മധ്യനിരയില്‍ മാറ്റികോ കൊവാസിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവരുമുണ്ട്.