പരിശീലകന്‍: മാര്‍ക് വില്‍മോട്സ്

പ്രമുഖ താരം: ഈഡന്‍ ഹസാര്‍ഡ്, 

ഫിഫ റാങ്കിങ്ങില്‍ രണ്ടാമതുള്ള ബെല്‍ജിയം പ്രതിഭാശാലികളായ യുവതാരങ്ങളുടെ പടയുമായാണ് ഫ്രാന്‍സിലേക്ക് വരുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഭയക്കേണ്ട ടീമുകളിലൊന്നായി പ്രമുഖ ടീമുകള്‍ ബെല്‍ജിയത്തെ വിലയിരുത്തുന്നു.

പരിശീലകന്‍ മാര്‍ക് വില്‍മോട്സ് മുന്‍ ബെല്‍ജിയം താരം കൂടിയാണ്. യൂറോ യോഗ്യതാറൗണ്ടില്‍ 10 കളികളില്‍ ഏഴിലും ജയിച്ചു. രണ്ടു മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ തോറ്റത് ഒന്നില്‍ മാത്രം.

യുവതാരങ്ങളുടെ ധാരാളിത്തമുള്ള മുന്നേറ്റ- മധ്യനിരകളാണ് ബെല്‍ജിയത്തിന്റെ കരുത്ത്. ഈഡന്‍ ഹസാര്‍ഡ്, കെവിന്‍ ഡി ബ്രുയിന്‍, റൊമേലു ലുക്കാക്കു, ഡിവോക് ഒറിഗി, യാനിക് കരാസ്‌കോ, ക്രിസ്റ്റ്യന്‍ ബെന്റെക്കെ എന്നിവര്‍ മുന്നേറ്റത്തിലും മധ്യനിരയിലുമായുണ്ടാകും.

സെന്‍ട്രല്‍ ഡിഫന്‍സാണ് ടീമിലെ ദുര്‍ബ്ബല മേഖല. ക്യാപ്റ്റന്‍കൂടിയായിരുന്ന വിന്‍സെന്റ് കൊമ്പനി പരിക്കേറ്റ് പുറത്തായത് പ്രതിരോധത്തെ ഒന്നുകൂടി തളര്‍ത്തും.