കോച്ച്: മാഴ്സല്‍ കോളര്‍

പ്രധാനതാരം: ഡേവിഡ് അലബ

യോഗ്യതാ മത്സരത്തില്‍ പത്തില്‍ ഒമ്പതും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഓസ്ട്രിയ ഫ്രാന്‍സിലെത്തുന്നത്. ബയേണ്‍മ്യൂണിക് താരം ഡേവിഡ് അലബ നേതൃത്വം നല്‍കുന്ന മധ്യനിരയില്‍ മാര്‍ക്കോ അര്‍നോട്ടോവിച്ച്, മാര്‍ട്ടിന്‍ ഹാര്‍നിക്, യുവതാരം അലസാന്‍ഡ്രോ സ്‌കോഫ് എന്നിവര്‍ ചേരുമ്പോള്‍ ഈ മേഖല ശക്തമാകും.

പ്രതിരോധത്തിലെ ദൗര്‍ബല്യവും പ്രമുഖതാരങ്ങളുടെ പരിക്കും ടീമിനെ വലയ്ക്കുന്നു.