പരിശീലകന്‍- ജിയാനി ഡി ബിയാസി

സൂപ്പര്‍ താരം-ലോറിക് കാന, ഫ്രഞ്ച് ക്ലബ്ബ് നാന്റെസിന്റെ സെന്‍ട്രല്‍ ബാക്ക്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് സണ്ടര്‍ലന്‍ഡിലും തുര്‍ക്കി ക്ലബ്ബ് ഗളത്സരെയിലും ഇറ്റാലിയന്‍ ലീഗില്‍ ലാസിയോയിലും കളിച്ചതിന്റെ പരിചയസമ്പത്ത്.

യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഐയില്‍നിന്ന് രണ്ടാം സ്ഥാനക്കാരായാണ് വരവ്. നാലു ജയവും രണ്ടുവീതം സമനിലയും തോല്‍വിയും. ആദ്യമായിട്ടാണ് യൂറോ കപ്പിന് യോഗ്യതനേടുന്നത്.

പോര്‍ച്ചുഗലും ഡെന്‍മാര്‍ക്കും സെര്‍ബിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് യോഗ്യതനേടുമ്പോള്‍ത്തന്നെ ടീമിന്റെ കരുത്ത് വ്യക്തമാകും. ശക്തമായ പ്രതിരോധവും ഭാവനാസമ്പന്നമായ മധ്യനിരയും ടീമിനുണ്ട്.