ലിയോണ്‍: ഐസ് ലാന്‍ഡിനെതിരെ പോര്‍ച്ചുഗല്‍ സമനിലയില്‍ കുരുങ്ങി. 31-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചു പോര്‍ച്ചുഗല്‍ കളിയുലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും ഐസ്‌ലാന്‍ഡ് നേടിയ 50-ാം മിനിറ്റില്‍ നേടിയ സമനില ഗോള്‍ അവസാന ഘട്ടം വരെ മറിക്കാനായില്ല. 

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയില്‍ പ്രതീക്ഷ അര്‍പ്പിച്ചെത്തിയ പോര്‍ച്ചുഗലിന്റെ പ്രതീക്ഷ കൈവിടാത്ത രീതിയിലുള്ളതായിരുന്നു മത്സരത്തില്‍ സൂപ്പര്‍ താരത്തിന്റെ പ്രകടനം. നിരവധി ഷോട്ടുകള്‍ പരീക്ഷിച്ചും പരീക്ഷിപ്പിച്ചും റൊണാള്‍ഡോ കളത്തില്‍ നിറഞ്ഞെങ്കിലും ഗോള്‍ അന്യമായി നിന്നു. 31-ാം മിനിറ്റില്‍ ഇടത് മൂലയില്‍ നിന്ന് ഗോമസ് നീട്ടി നല്‍കിയ പന്ത് നാനി പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടു മത്സരത്തിലെ ആദ്യ ഗോള്‍ നേടി. ഒരു ഗോള്‍ വഴങ്ങിയതോടെ ആദ്യമായി യൂറോക്കെത്തിയ ഐസ്‌ലാന്‍ഡും ഉണര്‍ന്നു കളിച്ചു. 50-ാം മിനിറ്റില്‍ ഗുഡ്മുണ്ട്സ്സന്റെ പാസില്‍ ജ്രാന്‍സന്‍ സ്‌കോര്‍ ചെയ്ത് ഐസ്‌ലാന്‍ഡിനെ സമനിലയിലെത്തിച്ചു.


പിന്നീട് ഐസ് ലാന്‍ഡ് ഗോള്‍മുഖത്ത് നിരവധി തവണ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ നിറ ഒഴിച്ചെങ്കിലും രക്ഷയുണ്ടായിരുന്നില്ല. ഇടക്ക് പോര്‍ച്ചുഗീസ് ഗോള്‍ മുഖത്തും ഐസ്‌ലാന്‍ഡ് പ്രത്യാക്രമണം നടത്തിയെങ്കിലും ഇരു ഗോള്‍ക്കീപ്പര്‍മാരും സംരക്ഷകരായി നിന്നു. നാനി നേടിയ ഗോള്‍ യൂറോ ചരിത്രിത്തിലെ 600-ാം ഗോളാണ്. ഐസ് ലാന്‍ഡ് 2-2-2-4 എന്ന ഘടനയില്‍ താരങ്ങളെ വിന്യസിക്കുമ്പോള്‍ പോര്‍ച്ചുഗല്‍ 2-1-3-4 എന്ന ഘടനയിലാണ് കളത്തിലിറങ്ങിയത്

euro