ബ്രസീലിനെതിരായ മല്‍സരത്തിന്റെ 68ാം മിനിറ്റില്‍ ഇക്വഡോര്‍ താരം മില്ലര്‍ ബൊലനൊസ് അടിച്ച ഷോട്ട് യഥാര്‍ത്ഥത്തില്‍ ഗോളായിരുന്നോ? കോപ്പ അമേരിക്കയില്‍ ബ്രസീല്‍-ഇക്വഡോര്‍ മത്സര ശേഷം ബൊലനൊസിന്റെ പുലിവാല് പിടിച്ച ഗോളിനെ കുറിച്ചാണ് എല്ലായിടത്തും ചര്‍ച്ച.

പോസ്റ്റിന്റെ ഇടത് മൂലയില്‍ നിന്ന് ബൊലനൊസ് അടിച്ച ഷോട്ട് ഗോള്‍കീപ്പര്‍ അലിസണ് കൈപ്പിടിയിലൊതുക്കാനായില്ല. പന്ത് വലയുടെ ഇടത് മൂലയിലേക്ക് കയറി. ഇക്വഡോര്‍ താരങ്ങള്‍ ഗോള്‍ നേട്ടമാഘോഷിക്കാന്‍ തുടങ്ങവെ അസിസ്റ്റന്റ് റഫറി ഗോള്‍ അനുവദിച്ചില്ല. പന്ത് പോസ്റ്റിലേക്ക് അടിക്കുന്നതിന് മുമ്പ് ഗ്രൗണ്ട് ലൈന്‍ കടന്ന് പുറത്ത് പോയി എന്നാണ് അസിസ്റ്റന്റ് റഫറിയുടെ വാദം.