Venezuelaരു ടീം എന്ന നിലയില്‍ സമീപ കാലത്ത് വെനസ്വേലയുടെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. 2011ലെ കോപ്പയില്‍ വെനസ്വേല നാലാം സ്ഥാനത്തെത്തിയിരുന്നു. മുന്‍ ഗോള്‍ കീപ്പര്‍ റാഫേല്‍ ഡ്യുഡാമേലിന്റെ പരിശീലനത്തില്‍ കളിക്കറത്തിലിറങ്ങുന്ന വെനസ്വേല കോപ്പയില്‍ ശ്രദ്ധിക്കേണ്ട ടീമാണ്. 

പരിശീലകന്‍: റാഫേല്‍ ഡ്യുഡാമേല്‍

ശ്രദ്ധിക്കേണ്ട താരങ്ങള്‍:  ഓസ് വാള്‍ഡോ വിസ്‌ക്കറോണ്ടോ, തോമസ് റിന്‍കണ്‍, സലോമോണ്‍ റോണ്ടന്‍, ല്യൂയിസ് മാനുവല്‍ സെയ്ജസ്

ഗോള്‍ കീപ്പര്‍മാര്‍: ജോസ് കോണ്‍ട്രെറാസ്, വുയില്‍ക്കര്‍ ഫാരിനെസ്, ഡാനി ഹെരാന്‍ഡെസ്

പ്രതിരോധം : വില്‍ക്കര്‍ ഏഞ്ചല്‍, റോള്‍ഫ് ഫെല്‍ച്ചര്‍, അലക്സാണ്ടര്‍ ഗോണ്‍സാലസ്, റോബര്‍ട്ടോ റോസാലസ്, ജോസ് മാനുവല്‍ വെലാസ്‌ക്വസ്, മിക്കെല്‍ വിലാനുവേവാ, ഓസ് വാള്‍ഡോ വിസ്‌ക്കറോണ്ടോ.

മധ്യനിര: ജുവാന്‍ പാബ്ലോ ആനര്‍, ആര്‍ക്ക്യുമെഡസ് ഫിഗ്വേര, അലക്സാണ്ട്രോ ഗുവേരാ, യാങ്കെല്‍ ഹെരേരാ, റോമുലോ ഒട്ടെറോ, അഡല്‍ബെര്‍ട്ടോ പെനാരന്റാ, തോമസ് റിന്‍കണ്‍, ല്യൂയിസ് മാനുവല്‍ സെയ്ജസ്, കാര്‍ലോസ് സുവാരെസ്.

മുന്നേറ്റം: യൊനാഥന്‍ ഡെല്‍ വാല്ലേ, ജോസഫ് മാര്‍ട്ടിനെസ്, സലോമോണ്‍ റോണ്ടന്‍, ക്രിസ്റ്റ്യന്‍ സാന്റോസ്.