1993ലെ കോപ്പ അമേരിക്ക വിജയത്തിന് ശേഷം ഒരു പ്രധാനപ്പെട്ട കിരീടം നേടാന്‍ അര്‍ജന്റീനക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ജര്‍മ്മനിയോട് തോല്‍ക്കാനായിരുന്നു വിധിയെങ്കില്‍ കഴിഞ്ഞ നാല് കോപ്പയില്‍ മൂന്നെണ്ണത്തിലും അര്‍ജന്റീനക്ക് കിരീടം കപ്പിനും ചുണ്ടിനുമിടയിലാണ് നഷ്ടപ്പെട്ടത്. എന്നിരുന്നാലം കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്ക് അര്‍ജന്റീന ഒരു വികാരമാണ്. സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലേക്ക് തന്നെയാകും എല്ലാ കണ്ണുകളും
പരിശീലകന്: ജെറാര്‍ഡോ മാര്‍ട്ടിനോ
ശ്രദ്ധിക്കേണ്ട താരങ്ങള്‍: ഗോണ്‍സാലോ ഹിഗ്വെയ്ന്, ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, യാവിയര്‍ മസ്ക്കരാനോ
ഗോള്‍കീപ്പര്‍മാര്‍: മരിയാനോ അന്‍ഡുജാര്‍, നാഹുല്‍ ഗുസ്മാന്, സെര്‍ജിയോ റൊമീറോ
പ്രതിരോധം: വിക്ടര്‍ ക്യുസെറ്റ്, റാമിറോ ഫ്യൂണസ് മോറി, ജൊനാഥന് മൈതാന, ഗബ്രിയേല്‍ മെര്‍ക്കാഡോ, നിക്കോളാസ് ഒട്ടമണ്ടി, മാര്‍ക്കോസ് റോജോ, ഫാക്കുണ്ടോ റൊന്കാഗ്ലിയ
മധ്യനിര: എവര്‍ ബനേഗ, ലൂക്കാസ് ബിഗ്ലിയ, ഓഗസ്റ്റോ ഫെര്‍ണാണ്ടസ്, മറ്റിയസ് ക്രാനെവിറ്റര്, യാവിയര്‍ മസ്ക്കരാനോ, ലയണല്‍ മെസ്സി, യാവിയര്‍ പാസ്റ്റോര്‍
മുന്നേറ്റ നിര: സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്, എറിക് ലമേല, എയ്ഞ്ചല്‍ ഡി മരിയ, നിക്കോളാസ് ഗെയ്ത്താന്‍, എസ്ക്യുയല് ലാവേസി