കോപ്പ അമേരിക്കയുടെ ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് ചിലി ജയിച്ചതോടെ നിറകണ്ണുകളോടെ മെസ്സി ഗ്രൗണ്ടില്‍ കുത്തിയിരുന്നു. പിന്നീട് എല്ലാം നഷ്ടപ്പെട്ടവനെ പോലെ സൈഡ് ബെഞ്ചിലേക്ക്. അല്‍പസമയത്തിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ നിന്നു പുറത്തേക്ക് വരുമ്പോള്‍ മൈക്കുമായി കാത്തു നിന്ന മാധ്യമപ്രവര്‍ത്തകനോട് നിര്‍വികാരനായി മെസ്സി  അക്കാര്യം പ്രഖ്യാപിച്ചു.... രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് താന്‍ വിരമിക്കുന്നു....

കായികലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരിപ്പിക്കുന്നതായിരുന്നു ആ വാര്‍ത്ത. എന്നാല്‍ മെസ്സി തീര്‍ത്തും അക്ഷോഭ്യനായിരുന്നു,

''രാജ്യത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കുന്നതെല്ലാം ഞാന്‍ ചെയ്തു, അര്‍ജന്റെീനയ്‌ക്കൊപ്പം ചാംപ്യനാവാന്‍ ഞാന്‍ കഠിനമായി പരിശ്രമിച്ചു എന്നാല്‍ അതെല്ലാം പാഴായി,

പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ഗുരുതരമായ വീഴ്ചയാണ്; അത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,

എന്തെങ്കിലും വിശകലനം നടത്താന്‍ പറ്റിയ സന്ദര്‍ഭമല്ല ഇത്,

ഇപ്പോള്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ എല്ലാം അവസാനിച്ചതായി എനിക്ക് തോന്നുന്നു, ഈ ടീം ഇനി എനിക്കുള്ളതല്ല...

ഇതെല്ലാം നല്ലതിനാണ് എനിക്കും, എല്ലാവര്‍ക്കും......''