റഫീക്ക് അഹമ്മദ്
Rafeek Ahammed''വിഷു എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം കടന്നുവരുന്ന പാട്ട് 'സംക്രമവിഷുപക്ഷി' എന്ന വയലാര്‍ ദേവരാജന്‍ കൂട്ടുകെട്ടിലെ പാട്ടാണ്. എന്നാല്‍ വിഷു എന്ന ഉത്സവത്തെ കാല്‍പനികതയും പ്രണയവുമായി സങ്കല്‍പിക്കുന്ന പാട്ടാണ് 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി'അത് വിഷുവിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. വിഷുപ്പാട്ടുകളില്‍ ഏറ്റവും പ്രിയം അതു തന്നെ''.

1. സംക്രമവിഷുപക്ഷി (ചിത്രം: ചുക്ക്, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, പാടിയത്: പി.ലീല)
2. എന്റെ കൈയ്യില്‍ പൂത്തിരി (ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി.ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
3. അമ്പലപറമ്പിലെ ആരാമത്തിലെ (ചിത്രം: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഗാനരചന: വയലാര്‍, സംഗീതം: ജി.ദേവരാജന്‍, പാടിയത്്: യേശുദാസ്)
4. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി (ചിത്രം: കൂട്ടുകുടുംബം, രചന: വയലാര്‍, സംഗീതം: ദേവരാജന്‍, പാടിയത്: യേശുദാസ്)
5. മേടപൊന്നണിയും കൊന്നപൂക്കണിയായി(ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി)

എം.ഡി.മനോജ്
MD Manoj''വിഷു കേരളീയതയുടെ, സംസ്‌കൃതിയുടെ ചിഹ്നമാണ്. ഉര്‍വരതയുടെ ഉത്സവമാണ്. വിഷുവിനെക്കുറിച്ചുള്ള ഓര്‍മ്മകളെല്ലാം നമ്മെകൊണ്ടെത്തിക്കുന്നത് കുട്ടിക്കാലത്തേക്കാണ്. ഒരുകുടം കൊന്നപൂവിനുപോലും നമ്മെ പല പാട്ടുകളിലേക്കും കൊണ്ടുപോകാനാകും''

1. മൗലിയില്‍ മയില്‍പീലി ചാര്‍ത്തി (ചിത്രം: നന്ദനം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രവീന്ദ്രന്‍, പാടിയത്: ചിത്ര)
2. എന്റെ കൈയ്യില്‍ പൂത്തിരി നിന്റെ കൈയ്യില്‍ പൂത്തിരി (ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
3. മേടപൊന്നണിയും കൊന്ന പൂക്കണിയായി (ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി)
4. കണികാണും നേരം കമലനേത്രന്റെ(ചിത്രം: ഓമനക്കുട്ടന്‍, രചന: പൂന്താനം, സംഗീതം: ജി ദേവരാജന്‍, പാടിയത്: പി.ലീല, രേണുക)
5. മഞ്ഞക്കണിക്കൊന്നപൂവുകള്‍ ചൂടും (ചിത്രം: ആദ്യത്തെ അനുരാഗം, രചന: മധു ആലപ്പുഴ, സംഗീതം: രവീന്ദ്രന്‍, പാടിയത്: എസ്.ജാനകി)

എം.ജയചന്ദ്രന്‍
Jayachandran''വിഷുപ്പാട്ടുകള്‍ എന്നാല്‍ കണ്ണന്റെ പാട്ടുകളാണ്. കണ്ണനും ഗുരുവായൂരും എല്ലാമാണ് വിഷുവിലൂടെ മനസ്സില്‍ നിറയുന്നത്. പ്രിയപ്പെട്ട വിഷുപ്പാട്ടുകളെല്ലാം തന്നെ കണ്ണന്റെ പാട്ടുകളാണ്. എന്നാല്‍ കെ. രാഘവന്‍ മാസ്റ്ററുടെ 'ഒരു വിഷുപ്പാട്ടിന്റെ' എന്ന ലളിതഗാനം എന്റെ മറക്കാനാവാത്ത വിഷു ഓര്‍മ്മയാണ്. അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ ഒന്നില്‍ ഉണ്ടായ കൂടിക്കാഴ്ചയില്‍ എന്നെക്കൊണ്ട് അദ്ദേഹം ആ പാട്ടു പാടിച്ചിരുന്നു. സിനിമാപ്പാട്ടുകള്‍ അനവധി ഉണ്ടെങ്കില്‍ എനിക്കു പ്രിയം ആ പാട്ടാണ് ''. 

1. കണികാണുംനേരം കമലനേത്രന്റെ (ചിത്രം: ഓമനക്കുട്ടന്‍, രചന: പൂന്താനം, സംഗീതം: ജി ദേവരാജന്‍, പാടിയത്: പി.ലീല, രേണുക)
2. എന്റെ കൈയ്യില്‍ പൂത്തിരി (ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
3. കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍ (ചിത്രം: നന്ദനം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രവീന്ദ്രന്‍, പാടിയത്: ചിത്ര)
4. മഴമുകിലൊളിവര്‍ണ്ണന്‍ ഗോപാലകൃഷ്ണന്‍ (ചിത്രം: ആഭിജാത്യം, രചന: പി.ഭാസ്‌കരന്‍, സംഗീതം: എ.ടി.ഉമ്മര്‍, പാടിയത്: എസ്.ജാനകി)
5. ചെത്തിമന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി (ചിത്രം: അടിമകള്‍, രചന: വയലാര്‍, സംഗീതം: ജി.ദേവരാജന്‍, പാടിയത്: പി.സുശീല)

ജി.വേണുഗോപാല്‍
G.Venugopal''വിഷു സന്തോഷത്തിന്റെ ഓര്‍മ്മയാണ്. ആദ്യം മനസ്സില്‍ വരുന്ന പാട്ട് എന്റെ കൈയ്യില്‍ പൂത്തിരി എന്ന വാണിജയറാം പാടിയ പാട്ടാണ്. പുനരധിവാസത്തിലെ 'പാടുന്നു വിഷുപക്ഷികള്‍' എന്ന എന്റെതന്നെ പാട്ട് ഏറെ പ്രിയപ്പെട്ടതാണ്. ഗിരീഷിന്റെ മനോഹരമായ വരികള്‍ വിഷുവിന്റെ വികാരം മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് ''.

1. എന്റെ കൈയ്യില്‍ പൂത്തിരി(ചിത്രം: സമ്മാനം, രചന: വയലാര്‍, സംഗീതം: വി ദക്ഷിണാമൂര്‍ത്തി, പാടിയത്: വാണി ജയറാം)
2. പാടുന്നു വിഷുപക്ഷികള്‍ (ചിത്രം: പുനരധിവാസം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: ജി.വേണുഗോപാല്‍, പാടിയത്: ജി.വേണുഗോപാല്‍)
3. കൈനിറയേ വെണ്ണതരാം (ചിത്രം: ബാബാ കല്യാണി, രചന: വയലാര്‍ ശരത്, സംഗീതം: അലക്സ് പോള്‍, പാടിയത്: ജി.വേണുഗോപാല്‍ )
4. കൊന്നപൂവേ കിങ്ങിണിപൂവേ (ചിത്രം: അമ്മയെ കാണാന്‍, രചന: പി.ഭാസ്‌കരന്‍, സംഗീതം: കെ.രാഘവന്‍, പാടിയത്: എസ്.ജാനകി)
5. മൈനാകപൊന്‍മുടിയില്‍ പൊന്നുരുകി തൂവിപ്പോയ് (ചിത്രം: മഴവില്‍ക്കാവടി, രചന: കൈതപ്രം, സംഗീതം: ജോണ്‍സണ്‍, പാടിയത്: ജി. വേണുഗോപാല്‍)

ഗായത്രി
Gayathri''വിഷു എന്നത് കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളിലേക്കാണ് കൊണ്ടുപോകുന്നത്. എന്നും സന്തോഷം തരുന്ന ഒരുപിടി നല്ല ഓര്‍മ്മകളാണ് വിഷു. ജാനകിയമ്മയുടെ 'കൊന്നപൂവെ കിങ്ങിണിപൂവേ' എന്ന ഗാനം അതിന്റെ ലാളിത്യം കൊണ്ട് ഏറെ ഇഷ്ടമാണ്.''

1. കൊന്നപൂവേ കിങ്ങിണിപൂവേ(ചിത്രം: അമ്മയെ കാണാന്‍, രചന: പി.ബാസ്‌കരന്‍, സംഗീതം: കെ.രാഘവന്‍, പാടിയത്: എസ്.ജാനകി)
2. മേടപ്പൊന്നണിയും കൊന്നപൂക്കണിയായ് (ചിത്രം: ദേവാസുരം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: എം.ജി.രാധാകൃഷ്ണന്‍, പാടിയത്: എം.ജി.ശ്രീകുമാര്‍, അരുന്ധതി)
3. മൗലിയില്‍ മയില്‍പീലി ചാര്‍ത്തി (ചിത്രം: നന്ദനം, രചന: ഗിരീഷ് പുത്തഞ്ചേരി, സംഗീതം: രവീന്ദ്രന്‍, പാടിയത്: ചിത്ര)
4.മേടമാസപുലരികായലില്‍(മിണ്ടാപൂച്ചയ്ക്ക് കല്യാണം, രചന: മധു ആലപ്പുഴ, സംഗീതം: രവീന്ദ്രന്‍, പാടിയത്: യേശുദാസ്)
5. എന്തേ നീ കണ്ണാ(ചിത്രം: സസ്നേഹം സുമിത്ര, രചന: ഷിബു ചക്രവര്‍ത്തി, സംഗീതം: ഔസേപ്പച്ചന്‍, പാടിയത്: ഗായത്രി).