ന്യൂജെന്‍ ആവുകയാണ് പോസ്റ്റ് ഓഫീസുകള്‍ശബരിമല: മണ്ഡലഉത്സവം പ്രമാണിച്ച് സന്നിധാനത്ത് താല്‍ക്കാലിക പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. മാളികപ്പുറം ക്ഷേത്രത്തിന് തൊട്ടടുത്തുതന്നെയാണ് പോസ്റ്റ് ഓഫീസ്. പമ്പയില്‍ പോലീസ് സ്റ്റേഷന് സമീപമാണ് പോസ്റ്റ് ഓഫീസ്. ഇത് സ്ഥിരം പോസ്റ്റ് ഓഫീസാണ്. ബ്രാഞ്ച് ഓഫീസായ പമ്പയിലെ പോസ്റ്റ് ഓഫീസ് തീര്‍ത്ഥാടന കാലത്ത് സബ് പോസ്റ്റ് ഓഫീസായി ഉയര്‍ത്തുകയാണ് ചെയ്യുന്നത്.

സാധാരണ പോസ്റ്റ് ഓഫീസില്‍ ലഭിക്കുന്ന സ്പീഡ് പോസ്റ്റ്, രജിസ്റ്റേഡ് പോസ്റ്റ്, പാഴ്‌സല്‍, മൊബെല്‍ ടോപ്പ്അപ്പ് തുടങ്ങിയ എല്ലാ സേവനങ്ങളും ഇവിടങ്ങളില്‍ ലഭിക്കും. ഇന്‍സ്റ്റന്റ് മണി ഓര്‍ഡര്‍ സേവനവുമുണ്ട്. 

മണി ഓര്‍ഡറില്‍ പണം അടയ്ക്കുന്ന സമയത്തുതന്നെ ലഭിക്കേണ്ട ആള്‍ക്ക് അത് ലഭിക്കുന്നു എന്നതാണ് ഇന്‍സ്റ്റന്റ് മണി ഓര്‍ഡറിന്റെ പ്രത്യേകത. സന്നിധാനത്തെ പിന്‍ നമ്പര്‍-689 713.