ശബരിമല: ശബരിമല തീര്‍ത്ഥാടകരുമായി പമ്പയ്ക്ക് വരുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്ങിനുള്ള പ്രധാന സ്ഥലം നിലയ്ക്കലാണ്. ബസ് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളാണ് പ്രധാനമായും ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. 

അയ്യപ്പന്‍മാരെ പമ്പയില്‍ ഇറക്കിയശേഷം ബസ്സുകള്‍ നിലയ്ക്കലില്‍ പോയി പാര്‍ക്ക് ചെയ്യണം. ദര്‍ശനം കഴിഞ്ഞ് വരുന്ന അയ്യപ്പന്‍മാര്‍ പമ്പയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി.യുടെ ചെയിന്‍ സര്‍വ്വീസില്‍ കയറി നിലയ്ക്കലില്‍ എത്തി  യാത്ര തുടരണം.

ചക്കുപാലം-1, ചക്കുപാലം-2, ഹില്‍ടോപ്പ് എന്നിവയാണ് മറ്റ് പ്രധാന പാര്‍ക്കിങ് മേഖലകള്‍.
 
എവിടെ വാഹനം പാര്‍ക്ക് ചെയ്യണമെന്ന് നിര്‍ദ്ദേശം ചാലക്കയത്ത് വെച്ച് പോലീസ് നല്‍കും.

ത്രിവേണിയിലെ പാര്‍ക്കിങ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

പമ്പയില്‍ വെള്ളം ഉയര്‍ന്ന് വാഹനങ്ങള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്നാണ് ഈ നിയന്ത്രണം.