ശബരിമല: സന്നിധാനത്ത് നെയ്യഭിഷേകത്തിനെത്തുന്ന അയ്യപ്പന്മാരെ സഹായിക്കാന്‍ അഭിഷേക നെയ്യ് എക്‌സ്‌ചേഞ്ച് കൗണ്ടര്‍ ദേവസ്വം ആരംഭിച്ചു. 


അഭിഷേകസമയം കഴിഞ്ഞ് ദര്‍ശനത്തിനെത്തുന്ന സ്വാമിമാര്‍ കൊണ്ടുവരുന്ന നെയ്യ് കൗണ്ടറില്‍ കൊടുത്ത് ടിക്കറ്റ് എടുത്താല്‍ അഭിഷേകം ചെയ്ത നെയ്യ് പകരം കൊടുക്കും. നെയ്യഭിഷേകത്തിനായി ഭക്തര്‍ കാത്തുനില്‍ക്കുന്നതുമൂലം സന്നിധാനത്തുണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ ഇത് നല്ലരീതിയില്‍ സഹായിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളാണ് ഇതിനുവേണ്ടി തയ്യാറാക്കിയിരിക്കുന്നത്.