ശബരിമല: പമ്പയില്‍നിന്ന് സന്നിധാനത്തേക്കുള്ള മല നടന്നുകയറാന്‍ കഴിയാത്തവര്‍ക്ക് പമ്പയില്‍നിന്ന് ഡോളിയില്‍ സന്നിധാനത്ത് എത്തി ദര്‍ശനം നടത്താം. പ്രത്യേകം തയ്യാറാക്കിയ കസേരയില്‍ ആളെ ഇരുത്തി നാലുപേര്‍ ചേര്‍ന്ന് ചുമന്ന് മല കയറ്റുന്നതാണ് ഡോളി. ഡോളിക്കാരുടെ സേവനം നല്‍കാന്‍ പമ്പ അന്നദാന മണ്ഡപത്തിന് സമീപവും ചെളിക്കുഴിയിലും നീലിമല കയറ്റത്തിലും ദേവസ്വം ബോര്‍ഡിന്റെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും ഡോളി ആവശ്യമാണെങ്കില്‍ 3400 രൂപ അടയ്ക്കണം. എതെങ്കിലും ഒരു ഭാഗത്തേക്ക് മാത്രമാണെങ്കില്‍ 2000 രൂപയാണ്. ഇതില്‍നിന്ന് 200 രൂപ വീതം ദേവസ്വം ബോര്‍ഡിന് ലഭിക്കും. ബാക്കിയാണ് ഡോളി ചുമക്കുന്നവര്‍ക്കുള്ളത്.