ശബരിമല: പമ്പയില്‍ ആഞ്ജനേയ ഓഡിറ്റോറിയത്തിനു സമീപം റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ഉണ്ട്. ടിക്കറ്റ് റിസര്‍വേഷന്‍, റദ്ദാക്കല്‍, തല്‍ക്കാല്‍ ടിക്കറ്റ് തുടങ്ങിയ സേവനങ്ങള്‍ ഇവിടെനിന്ന് അയ്യപ്പന്മാര്‍ക്കു ലഭിക്കും.
തിങ്കള്‍മുതല്‍ ശനിവരെ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയും ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുവരെയുമാണ് പ്രവര്‍ത്തനം. ശബരിമല സ്‌പെഷല്‍ ട്രെയിനുകളിലേക്കുള്ള ടിക്കറ്റുകളും ഇവിടെ ബുക്കുചെയ്യാം.