ശബരിമല: വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് മംഗലാപുരം സ്വദേശിയായ ഹേമന്ത്കുമാര്‍ എന്ന കുഞ്ഞുമണികണ്ഠന്‍. ഇഷ്ടകീര്‍ത്തനങ്ങള്‍ ഭഗവാന് സാക്സോഫോണിലൂടെ സംഗീതാര്‍ച്ചനയായി നല്‍കാനാണ് പതിനാലുകാരനായ ഹേമന്ത് കുമാര്‍ ശബരിമലയിലെത്തിയത്.