ശബരിമല: മകരവിളക്കിന്റെ സുഖദര്‍ശനം ലഭിക്കുന്ന പുല്ലുമേട്ടിലേക്കുള്ള കാനനപാതയില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി വനംവകുപ്പിന്റെ കീഴിലെ ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികള്‍ രണ്ട് കടകള്‍ തുറന്നു.

തേക്കടി റെയ്ഞ്ചിലെ പൊന്‍നഗര്‍ ഇ.ഡി.സിയുടെ നേതൃത്വത്തില്‍ കഴുതക്കുഴിയിലും സത്രം ഇ.ഡി.സിയുടെ നേതൃത്വത്തില്‍പൂങ്കാവനത്തിലുമാണ് കടകള്‍ തുറന്നത്. ഇവിടെ കഞ്ഞി, കപ്പ, പൊറോട്ട, ചായ, കാപ്പി, ലഘുപലഹാരങ്ങള്‍ എന്നിവയാണ് വില്‍പ്പന നടത്തുന്നത്.