ശബരിമല: സന്നിധാനം ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ മകരവിളക്ക് ദിവസം ഹരിവരാസനം അവാര്‍ഡും എം.ജി.ശ്രീകുമാറിന്റെ സംഗീതപരിപാടിയും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അരങ്ങേറും.
15ന് പുലര്‍ച്ചെ 4 മുതല്‍ യുവഗായകനും സംഗീത സംവിധായകനുമായ ലാല്‍കൃഷ്ണ ഭക്തിഗാനസുധ അവതരിപ്പിക്കും. തുടര്‍ച്ചയായി രണ്ടാംവര്‍ഷമാണ് ലാല്‍കൃഷ്ണ സന്നിധാനത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നത്. തുടര്‍ച്ചയായി 12 മണിക്കൂര്‍ പരിപാടി അവതരിപ്പിക്കുകയാണ് ലക്ഷ്യം.
15ന് വൈകീട്ട് 4 മുതല്‍ 6 വരെ ഹൈദരാബാദില്‍ നിന്നുള്ള മുരാരിമോഹന്‍ ഗുരുസ്വാമി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭക്തിഗാനങ്ങള്‍ അവതരിപ്പിക്കും. പതിമൂന്നാംവര്‍ഷമാണ് അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നത്. വൈകീട്ട് ആറ് മുതല്‍ ജയവിജയമാരിലെ വിജയന്റെ മകന്‍ മഞ്ജു ജയവിജയും സംഗീത പരിപാടി അവതരിപ്പിക്കും.