ശബരിമല: കുന്നാറിലേക്ക് പോകവെ അപകടത്തില്‍ മരിച്ച ചുമട്ടു തൊഴിലാളിക്ക് ദേവസ്വംബോര്‍ഡ് ചികിത്സാസഹായമായി 50000 രൂപ നല്‍കി.
കുന്നാറിലേക്ക് താത്ക്കാലിക വൈദ്യുതവിതരണ സാധനങ്ങളുമായി പോകവേ പാലത്തിന്റെ സ്ലാബ് തകര്‍ന്ന് മരിച്ച ഗിരീഷ്‌കുമാറിനാണ് സഹായം. തിരുവനന്തപുരം പെരുംകാവ് കുളത്തിന്‍കര വീട് സ്വദേശിയാണ് ഗിരീഷ്‌കുമാര്‍. ശബരിമലയില്‍ സൗണ്ട്സ് സിസ്റ്റം കരാറെടുത്ത ആലുവ കളരിക്കല്‍ സൗണ്ട്സ് ഉടമ രമേശിന് വേണ്ടി ബാറ്ററിയുമായി പോകവേയാണ് അപകടം സംഭവിച്ചത്.