ശബരിമല:ഈ ശബരിമലതീഥാടനകാലത്തെ അവസാനത്തെ നെയ്യഭിഷേകം
19ന് രാവിലെ 9.30ന് അവസാനിക്കും. തുടര്‍ന്ന് ദേവസ്വംവക കളഭാഭിഷേകം.
പടിപൂജ 16 മുതല്‍19 വരെയാണ്. ഉദയാസ്തമയപൂജ 17നും 19നും നടക്കും.
മാസപൂജയ്ക്ക് നട തുറക്കുമ്പോള്‍മാത്രം നടക്കുന്ന പ്രധാന വഴിപാടായ സഹസ്ര കലശാഭിഷേകത്തിന്റെ ബുക്കിങ് 2016
ഒക്ടോബര്‍ വരെ (1192 തുലാം മാസം) മാത്രമാണ് നടന്നത്.സഹസ്രകലശാഭിഷേകം നക്ഷത്രം നോക്കിയാണ് ബുക്ക് ചെയ്യുന്നത്. ദേവസ്വം ബോര്‍ഡിന്റെ പഞ്ചാംഗമോ ഡയറിയോ പരിശോധിച്ചാണ് ബുക്കിങ് സ്വീകരിക്കുക.