മിന്നത്തിന്റെ മക്കാനിയിലെ രുചിക്കൂട്ടുകളുടെ വിശേഷങ്ങള്‍ അറിഞ്ഞല്ലോ... മിന്നത്ത് തന്റെ മക്കാനിയില്‍ പുതിയ വിഭവങ്ങള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ മക്കാനി സ്പെഷലായ തുര്ക്കിപ്പത്തിരിയുടെ രുചിക്കൂട്ട് പരിചയപ്പെടുത്തുകയാണ് മിന്നത്ത്.
ആവശ്യമുള്ള സാധനങ്ങള്‍
ഉള്ളി-250
പച്ചമുളക്- നാലെണ്ണം
കറിവേപ്പില- ആവശ്യത്തിന്
കോഴിയിറച്ചി എല്ലില്ലാതെ- 150 ഗ്രാം
മുട്ട -അഞ്ചെണ്ണം
പഞ്ചസാര- 2 ടേബിള്‍ സ്പൂണ്‍
ഏലക്കായ- രണ്ടെണ്ണം-
മൈദ- 500
എണ്ണ- 500
ഉപ്പ്- പാകത്തിന്
മൂന്നു ഘട്ടമായി എളുപ്പത്തില്‍ തുര്‍ക്കിപ്പത്തിരി തയ്യാറാക്കാം
- ഉള്ളി പച്ചമുളക് കറിവേപ്പില എന്നിവ എന്നിവ ചെറുതായി അരിഞ്ഞ് താളിച്ചെടുക്കുക അതിലേക്ക് വേവിച്ചുവെച്ച പൊടിച്ച കോഴിയിറച്ചിയിട്ട് നന്നായി ചേര്‍ത്ത് ഇളക്കി വയ്ക്കുക( മിക്സ് ചെയ്യുക).
- ഒരു പാനില്‍ എണ്ണയൊഴിച്ച് മുട്ട, പഞ്ചസാര, ഏലക്കായ എന്നിവ ചെറിയ ഉരുളകളാക്കിവയ്ക്കുക.
- മൈദ കുഴച്ച് ചപ്പാത്തി വലുപ്പത്തില്‍ പരത്തിയെടുത്ത ശേഷം നേരത്തെ ചിക്കന്‍ ചേര്‍ത്ത് വച്ച ഒന്നാമത്തെ കൂട്ട് ഒരു ടേബിള്‍ സ്പൂണ്‍ അളവില്‍ അതിലേക്ക് ഇടുക. അതിനു മുകളിലായി എണ്ണയില്‍ ചെറിയ രൂപത്തില്‍ വേവിച്ചെടുത്ത പൂരി വച്ച ശേഷം രണ്ടാമത്തെ കൂട്ട് അതിനു മുകളിലായും ഇടുക. പരത്തിവച്ച ചപ്പാത്തി വലിപ്പത്തിലുള്ള മൈത ഒരു വശത്തുനിന്നു ചുരുക്കുകളായി മടക്കിയെടുത്ത് ബാക്കി വരുന്ന മാവ് മാറ്റി എണ്ണയിലിട്ട് പൊരിച്ചെടുക്കുക.