മസാന്‍ വ്രതക്കാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. കൂടുതല്‍ ഊര്‍ജം ലഭ്യമാക്കുന്ന ഭക്ഷണം തിരഞ്ഞെടുക്കേണ്ടതുണ്ട്.

റമസാന്‍ വിഭവങ്ങളില്‍ അധികവും നോണ്‍ വെജ് വിഭവങ്ങളായിരിക്കും.കാരണം ഊര്‍ജം എളുപ്പത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുക ഇവയാണ് എന്നത് കൊണ്ടാവും നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കാന്‍ എല്ലാവരും ഇഷ്ടപ്പെടുന്നത്.

വെജിറ്റേറിയന്‍ സാലഡിനും നമ്മുടെ ആരോഗ്യവും ഊര്‍ജവും നിലനിര്‍ത്താന്‍ സഹായിക്കാനാവും.വളരെ കുറച്ചു സമയം മാത്രമേ ഇത്‌ തയ്യാറാക്കാന്‍ ആവശ്യമായി വരുന്നുള്ളൂ.

സാലഡില്‍ നിന്ന് പോഷകങ്ങള്‍ ധാരാളമായി ലഭിക്കും.ആഹാര കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്ക് അനുയോജ്യമായ ഈ സാലഡ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് നമുക്ക് നോക്കാം.

ചേരുവകള്‍

 • കാരറ്റ് - 1/2 കപ്പ്
 • സ്പ്രിങ് ഒണിയന്‍ - 1/2 കപ്പ്
 • തക്കാളി - 1/2 കപ്പ്
 • വെള്ളരി - 1/2 കപ്പ്
 • സ്വീറ്റ് കോണ്‍ - 1/2 കപ്പ്
 • ഓറഞ്ച് - 1/2 കപ്പ്
 • തണ്ണിമത്തന്‍ -1/2 കപ്പ്
 • മുന്തിരി - 1/2 കപ്പ്
 • മാമ്പഴം -1/2 കപ്പ്
 • കുരുമുളക് -1/2 ടീസ്പൂണ്‍
 • ചെറുനാരങ്ങാനീര് -1 ടീസ്പൂണ്‍
 • തേന്‍ - 1/2 ടീസ്പൂണ്‍
 • ഉപ്പ് 

ഉണ്ടാക്കുന്ന വിധം
1.ഒരു ബൗളെടുത്ത് കഷണങ്ങളാക്കിയ വെള്ളരി,കാരറ്റ്,സ്പ്രിങ് ഒണിയന്‍,സ്വീറ്റ് കോണ്‍,കുറച്ച് കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് കലര്‍ത്തുക.

2.ബാക്കിയുള്ള പഴങ്ങളും കുരുമുളകുപൊടിയും ഉപ്പും ചേര്‍ക്കുക.

3.നന്നായി ഇടകലര്‍ത്തുക.

4.ചെറുനാരങ്ങാനീര് ചേര്‍ക്കുക.

5.എല്ലാം നന്നായി കലര്‍ത്തിയ ശേഷം കുറച്ച് തേന്‍ മേലെ ചേര്‍ക്കുക.

സാലഡ് റെഡിയായി.ഹെല്‍ത്തി സാലഡ് നോമ്പ് തുറക്കുമ്പോഴോ അല്ലാത്തപ്പോഴോ കഴിക്കാം.